ETV Bharat / state

ആവേശം ചോരാതെ രണ്ടാംഘട്ടവും; 76 ശതമാനം പോളിങ്

കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്

second phase election  second phase election percentage  ആവേശം തെല്ലും ചോരാതെ രണ്ടാംഘട്ടവും; 76 ശതമാനം പോളിങ്  കോട്ടയം  എറണാകുളം  തൃശ്ശൂര്‍
ആവേശം ചോരാതെ രണ്ടാംഘട്ടവും; 76 ശതമാനം പോളിങ്
author img

By

Published : Dec 11, 2020, 4:23 AM IST

തിരുവനന്തപുരം: ഒന്നാംഘട്ടത്തെ പോലെ തന്നെ ആവേശം തെല്ലും ചോരാതെ രണ്ടാംഘട്ട പോളിങും. രണ്ടാംഘട്ട പോളിങ് നടന്ന വ്യാഴാഴ്ച വോട്ടെടുപ്പ് അവസാനിച്ച് ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 76.38 ശതമാനം പേര്‍ വോട്ടവകാശം വിനിയോഗിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. അന്തിമ റിപ്പോർട്ട് വന്നിട്ടില്ല. ഡിസംബര്‍ എട്ടിന് നടന്ന ആദ്യഘട്ടത്തില്‍ 72.67 ശതമാനം പേരാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്.

കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. വ്യാഴാഴ്ച വൈകിട്ട് വരെയുള്ള കണക്കുകള്‍ പ്രകാരം, കോട്ടയം-73.91%, എറണാകുളം-77.13%, തൃശൂര്‍ -75.03%, പാലക്കാട്-77.97%, വയനാട്- 79.46% എന്നിങ്ങനെയാണ് പോളിങ് രേഖപ്പെടുത്തിയത്. കൊച്ചി, തൃശൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ 62.01%, 63.77% പോളിങ്ങും രേഖപ്പെടുത്തി.

രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറുമണിവരെ പൊതുവായും ആറുമണി മുതല്‍ ഒരു മണിക്കൂര്‍ കൊവിഡ് രോഗികള്‍ക്കും ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്കുമാണ് വോട്ട് ചെയ്യാനുള്ള ക്രമീകരണങ്ങള്‍ സജ്ജമാക്കിയിരുന്നത്. ആറുമണി കഴിഞ്ഞും ചില പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം നല്‍കി.

47,28,489 പുരുഷന്‍മാരും 51,28,361 സ്ത്രീകളും 93 ട്രാന്‍സ്ജെന്‍ഡറുകളും 265 പ്രവാസികളും അടക്കം 98,57,208 വോട്ടര്‍മാരാണ് രണ്ടാം ഘട്ടത്തിലുള്ളത്. ഇതില്‍ 57,895 കന്നി വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 12,643 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചത്. 473 പ്രശ്നബാധിത പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ്ങും ഏര്‍പ്പെടുത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.