തിരുവനന്തപുരം: കളിയിക്കാവിള എഎസ്ഐയുടെ കൊലപാതകത്തില്‍ രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. പാറശാല ഇഞ്ചിവിള സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തത്. മുഖ്യപ്രതികളില്‍ ഒരാളായ തൗഫീക്കുമായി ഇവർക്ക് ബന്ധമുണ്ടെന്ന സംശയത്തിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിൽ നേരിട്ട് ബന്ധമുണ്ടെന്ന് സംശയിക്കുന്ന എട്ടംഗ സംഘത്തിനായി കേരള-തമിഴ്നാട് പൊലീസ് സേനകള്‍ സംയുക്തമായി തെരച്ചിൽ തുടരുകയാണ്. ഇവരോട് ബന്ധം പുലർത്തിയെന്ന് സംശയിക്കുന്ന അഞ്ചുപേരെ ഇന്നലെയും ഇന്നുമായി പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്. പ്രതികൾ പിടിയിലായിട്ടുണ്ട് എന്നു പറയുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഇവർക്കുവേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതമാണെന്നും പൊലീസ് വ്യക്തമാക്കി. മറ്റു വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
കളിയിക്കാവിള കൊലപാതകം; രണ്ട് പേർ കൂടി കസ്റ്റഡിയില്‍ - asi murder
കൊലപാതകത്തിൽ നേരിട്ട് ബന്ധമുണ്ടെന്ന് സംശയിക്കുന്ന എട്ടംഗ സംഘത്തിനായി കേരള-തമിഴ്നാട് പൊലീസ് സേനകള്‍ സംയുക്തമായി തെരച്ചിൽ തുടരുകയാണ്