പത്തനംതിട്ട: തോട്ടിൽ അകപ്പെട്ട ആനകുട്ടിയെ നാട്ടുകാരും വനപാലകരും ചേർന്ന് കരയ്ക്കെത്തിച്ചു. ആങ്ങമൂഴി വനത്തിൽ നിന്നും കൂട്ടം തെറ്റിയെത്തിയ ആനക്കുട്ടി തോട്ടിൽ വീഴുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കൊച്ചാന തോട്ടിലാണ് രണ്ടു വയസുള്ള ആനക്കുട്ടിയെ കണ്ടെത്തിയത്. വനപാലകരും നാട്ടുകാരും ചേർന്നു മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനക്കുട്ടിയെ കരയ്‌ക്കെത്തിച്ചത്. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
Also read: മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പനിയിലെ സ്ത്രീതൊഴിലാളികള്‍ക്ക് കേന്ദ്ര സർക്കാർ പുരസ്‌കാരം