തിരുവനന്തപുരം: മന്ത്രി കെ. രാധാകൃഷ്ണന് ഭീഷണി. ഓഫിസിലേക്ക് വിളിച്ചാണ് ഭീഷണി മുഴക്കിയത്. മന്ത്രി തന്നെയാണ് ഇക്കാര്യം പറഞ്ഞത്.
Also read: നിമിഷ ഫാത്തിമയെ തിരികെ എത്തിക്കൽ; ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യേണ്ടതില്ലെന്ന് കോടതി
തെറ്റായ കാര്യങ്ങൾ നേടിയെടുക്കാൻ പലരും ശ്രമിക്കും. അത് നടപ്പായില്ലെങ്കിൽ പല ഭീഷണികൾ വരും. അത്തരത്തിൽ കഴിഞ്ഞ ദിവസം ഒരാൾ ഓഫിസിലേക്ക് വിളിച്ച് തന്നെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് മന്ത്രി പറഞ്ഞു.
പട്ടിക ജാതി വിഭാഗം ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ശക്തമായ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. ഇതിനെതിരെ പരാതി നൽകുമെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.