തിരുവനന്തപുരം: അരിത ബാബുവിനെതിരായ എഎം ആരിഫ് എംപിയുടെ പ്രസ്‌താവന മോശമായിപ്പോയെന്ന് ശശി തരൂര്‍. പാല്‍ വിറ്റ് ജീവിക്കുന്നത് അഭിമാനിക്കേണ്ട കാര്യമാണ്. കായംകുളത്തിൻ്റെ ശബ്‌ദം നിയമസഭയില്‍ കേള്‍പ്പിക്കാന്‍ കഴിവുള്ള സ്ഥാനാർഥിയാണ് അരിത. പാര്‍ലമെൻ്റില്‍ വച്ച് കാണുമ്പോള്‍ ഇക്കാര്യം ആരിഫിനോട് പറയുമെന്നും ശശി തരൂര്‍ പറഞ്ഞു.
യുഡിഎഫിന് അനുകൂല തരംഗമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ വലിയ മാറ്റമുണ്ടായിട്ടുണ്ട്. ബിജെപിയുടേത് വര്‍ഗീയ സന്ദേശമാണ്. ബിജെപിക്ക് വോട്ട് ചെയ്‌ത് സമ്മതിദാനം പാഴാക്കരുതെന്നും തരൂര്‍ പറഞ്ഞു.