തിരുവനന്തപുരം: ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചു പണി. ടിക്കാറാം മീണയെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സ്ഥാനത്തു നിന്ന് മാറ്റി. ഡോ. സഞ്ജയ് കൗളാണ് പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍. ടിക്കാറാം മീണ ആസൂത്രണ-സാമ്പത്തിക കാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാകും.
പുതിയ കലക്ടര്‍മാര്‍
എറണാകുളം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലാ കലക്ര്‍മാരെയും മാറ്റി. ജാഫര്‍ മാലിക്കാണ് പുതിയ എറണാകുളം ജില്ലാ കലക്ടര്‍. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ട, കോട്ടയം ഡോ പി.കെ ജയശ്രീ, ഇടുക്കി ഷീബ ജോര്‍ജ്ജ്, തൃശ്ശൂര്‍ ഹരിത വി കുമാര്‍, കോഴിക്കോട് ഡോ നരസിംഹഗാരി ടി.എല്‍ റെഡ്ഡി, കാസര്‍കോട് ഭണ്ഡാരി സ്വാഗത് രവീര്‍ ചന്ദ് എന്നിവരാണ് പുതിയ കലക്ടര്‍മാര്‍.
ഡോ.ആശ തോമസിന് ആരോഗ്യ കുടംബ ക്ഷേമ സെക്രട്ടറിയുടെ അധിക ചുമതല നല്‍കി. ഡോ വി. വേണുവാണ് പുതിയ ഉന്നത വിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറി, ബിജു പ്രഭാകര്‍ ഗതാഗത സെക്രട്ടറിയാകും, എറണാകുളം ജില്ലാ കലക്ടറായിരുന്ന എസ് സുഹാസ് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ എ.ഡിയാകും. കാസര്‍കോട് കലക്ടര്‍ ഡി സജീത് ബാബുവാണ് സിവില്‍ സപ്ലൈസ് ഡയറക്ടര്‍.
കൂടുതല്‍ വായനക്ക്:- സെക്രട്ടേറിയറ്റിലെ റവന്യൂ വകുപ്പിൽ സ്ഥലം മാറ്റം
കോഴിക്കോട് കലക്ടറായിരുന്ന സാംബശിവറാവുവിനെ സര്‍വ്വേവകുപ്പ് ഡയറക്ടറായി നിയമിച്ചു. കോട്ടയം കലക്ടര്‍ അഞ്ജന എം പൊതുഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറിയാകും. ഇടുക്കി ജില്ലാ കലക്ടറായിരുന്ന എച്ച് ദിനേശന്‍ പഞ്ചായത്ത് ഡയറക്ടറാകും. കുടുംബശ്രീ ഡയറക്ടറായിരുന്ന എ. ഹരികിഷോറിനെ വ്യവസായ വകുപ്പ് ഡയറക്ടറായും നിയമിച്ചു. വ്യവസായ വികസന കോര്‍പ്പറേഷന്‍ എം.ഡി എം.ജി രാജമാണിക്യത്തിന് എസ്.സി വകുപ്പ് ഡയറക്ടറായി പൂര്‍ണ അധിക ചുമതല നല്‍കി.