തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സമയത്ത് ജീവനക്കാരിൽ നിന്നും പിടിച്ച മുഴുവൻ തുകയും തിരിച്ചുനൽകി കെ.എസ്.ആര്‍.ടി.സി. അവസാന മാസത്തിലെ രണ്ടാം ഗഡുവായ 7.20 കോടി രൂപയാണ് 25,986 പേർക്ക് കഴിഞ്ഞ ദിവസം നൽകിയത്. കെ.എസ്.ആര്‍.ടി.സിയുടെ ഒക്‌ടോബര്‍ മാസത്തെ ഓപ്പറേഷൻ വരുമാനത്തിൽ നിന്നും മിച്ചം വന്ന തുകയിൽ നിന്നാണ് ഇതിനായി ഫണ്ട് കണ്ടെത്തിയത്.
ALSO READ: ഗിരിജയ്ക്ക് പോകാന്‍ ഇടമില്ല, തുണയായി ആരുമില്ല; മേല്‍പ്പാല നിര്‍മാണത്തിന് വാടക വീടൊഴിയണമെന്ന് അധികൃതര്‍
ആദ്യത്തെ അഞ്ച് മാസം പൂർണമായും സർക്കാരാണ് തിരിച്ച് നൽകാനുള്ള തുക നൽകിയത്. എന്നാൽ അവസാന മാസം സർക്കാർ നൽകാത്ത സാഹചര്യത്തിൽ രണ്ട് ഗഡുക്കളായി കെ.എസ്.ആര്‍.ടി.സി തിരികെ നൽകുകയായിരുന്നു. കഴിഞ്ഞ മാസം 7.17 കോടി രൂപ ആദ്യഗഡുവായി നൽകി. അതിന്‍റെ ബാക്കിയുള്ള തുകയാണ് ഇപ്പോള്‍ നല്‍കിയത്.