ETV Bharat / state

ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ തെരഞ്ഞെടുപ്പ് നാളെ

നവംബർ 15ന് ആരംഭിക്കുന്ന മണ്ഡല മകരവിളക്ക് തീർഥാടനം മുതൽ ഒരു വർഷമാണ് പുതിയ മേൽശാന്തിമാരുടെ കാലാവധി

തിരുവനന്തപുരം  ദേവസ്വം ബോർഡ് പ്രസിഡന്‍റ്  ശബരിമല മാളികപ്പുറം മേൽശാന്തി  ശബരിമല മേൽശാന്തി  മാളികപ്പുറം മേൽശാന്തി  മേൽശാന്തിമാരുടെ തെരഞ്ഞെടുപ്പ് നാളെ  Sabarimala Malikappuram mayoral election  Sabarimala mayoral election  Malikappuram mayoral election  mayoral election tomorrow
ശബരിമല മാളികപ്പുറം മേൽശാന്തിമാരുടെ തെരഞ്ഞെടുപ്പ് നാളെ
author img

By

Published : Oct 15, 2020, 10:34 AM IST

Updated : Oct 15, 2020, 11:04 AM IST

തിരുവനന്തപുരം: ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ തെരഞ്ഞടുപ്പ് നാളെ. ഒമ്പത് പേരാണ് ശബരിമല മേൽശാന്തി നിയമനത്തിലെ അന്തിമ യോഗ്യത പട്ടികയിലുള്ളത്. നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യം ശബരിമല മേൽശാന്തി നറുക്കെടുപ്പാകും നടക്കുക. അതിന് ശേഷം മാളികപ്പുറം മേൽശാന്തിയെ തെരഞ്ഞെടുക്കും.

നവംബർ 15ന് ആരംഭിക്കുന്ന മണ്ഡല മകരവിളക്ക് തീർഥാടനം മുതൽ ഒരു വർഷമാണ് പുതിയ മേൽശാന്തിമാരുടെ കാലാവധി. തെരഞ്ഞെടുക്കുന്ന ശാന്തിമാർ നവംബർ 15ന് ഇരുമുടിക്കെട്ടുമായി ശബരിമലയിൽ എത്തി ചുമതല ഏറ്റെടുക്കും. വൃശ്ചികം ഒന്നായ നവംബർ 16ന് തിരുനടകൾ തുറക്കുന്നത് പുതിയ മേൽശാന്തിമാർ ആയിരിക്കും.

ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ വാസു, ബോർഡ് അംഗങ്ങളായ എൻ വിജയകുമാർ, കെഎസ് രവി, ശബരിമല സ്പെഷ്യൽ കമ്മിഷണർ മനോജ്, ദേവസ്വം കമ്മിഷണർ ബിഎസ് തിരുമേനി, ഹൈക്കോടതി നിരീക്ഷകൻ എന്നിവരുടെ സാന്നിധ്യത്തിലാണ് മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടത്തുന്നത്.

Last Updated : Oct 15, 2020, 11:04 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.