ETV Bharat / state

S Jaishankar On PM Vishwakarma Yojana 'പരമ്പരാഗത കരകൗശല തൊഴിലാളികളെ പിന്തുണക്കാൻ പിഎം വിശ്വകർമ പദ്ധതിക്കാകും' : എസ്‌ ജയ്‌ശങ്കർ

PM Vishwakarma Yojana Inauguration Tvm : രാജ്യത്തിന്‍റെ സംസ്‌കാരവും പൈതൃകവും കാത്തുസൂക്ഷിക്കുന്നതിൽ വിശ്വകർമജർ തങ്ങളുടെ മുദ്ര പതിപ്പിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി

External Affairs Minister S Jaishankar  S Jaishankar in THIRUVANANTHAPURAM  PM Vishwakarma Yojana  PM Vishwakarma Yojana inauguration at tvm  S Jaishankar On PM Vishwakarma Yojana  പിഎം വിശ്വകർമ പദ്ധതി  പിഎം വിശ്വകർമ പദ്ധതി ഉദ്‌ഘാടനം  കരകൗശല തൊഴിലാളികൾ  ഡോ എസ്‌ ജയ്‌ശങ്കർ  പിഎം വിശ്വകർമ പദ്ധതിയെ കുറിച്ച് എസ്‌ ജയ്‌ശങ്കർ  കേന്ദ്ര വിദേശകാര്യ മന്ത്രി
S Jaishankar On PM Vishwakarma Yojana
author img

By PTI

Published : Sep 17, 2023, 5:19 PM IST

എസ്‌ ജയ്‌ശങ്കർ ചടങ്ങിൽ സംസാരിക്കുന്നു

തിരുവനന്തപുരം : പരമ്പരാഗത കരകൗശല (Traditional Crafts) വിദഗ്‌ധരെ സഹായിക്കാൻ പിഎം വിശ്വകർമ പദ്ധതി പ്രധാന പങ്ക് വഹിക്കുമെന്ന് വിദേശകാര്യ മന്ത്രി ഡോ എസ്‌ ജയ്‌ശങ്കർ (External Affairs Minister S Jaishankar ). തിരുവനന്തപുരത്ത് നടന്ന പിഎം വിശ്വകർമ പദ്ധതിയുടെ (PM Vishwakarma Yojana) ഉദ്‌ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍റെ സംസ്‌കാരവും പൈതൃകവും കാത്തുസൂക്ഷിക്കുന്നതിൽ വിശ്വകർമജർ കരകൗശല വിദ്യകളിലൂടെ തങ്ങളുടേതായ മുദ്ര പതിപ്പിച്ചിട്ടുണ്ട്.

കരകൗശല തൊഴിലാളികൾക്ക് അവരുടെ ഉത്‌പന്നങ്ങൾ വിപണിയിൽ വിൽക്കാനും ലോകത്തിന് മുന്നിൽ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനും സാങ്കേതിക പരിശീലനം നേടാനും സാമ്പത്തിക വായ്‌പകൾ ലഭ്യമാക്കാനും പിഎം വിശ്വകർമ പദ്ധതി സഹായിക്കും. ആയിരക്കണക്കിന് ഇന്ത്യൻ കരകൗശല തൊഴിലാളികൾ നിർമിച്ച ആഭരണങ്ങൾ, പ്രതിമകൾ, പാത്രങ്ങൾ, തുണിത്തരങ്ങൾ തുടങ്ങി നിരവധി ഉത്‌പന്നങ്ങൾ ദേശീയ തലസ്ഥാനത്ത് നടന്ന ജി20 യോഗത്തിൽ ലോകനേതാക്കൾക്ക് മുന്നിൽ പ്രദർശിപ്പിച്ചിരുന്നു. ഇതിന് പുറമെ 'മേക്ക് ഇൻ ഇന്ത്യ' ('Make in India'), 'വോക്കൽ ഫോർ ലോക്കൽ' ('Vocal for local'), 'ഒരു ജില്ല, ഒരു ഉത്‌പന്നം' ('One district, one product') തുടങ്ങിയ സംരംഭങ്ങളും പിഎം വിശ്വകർമ പദ്ധതിയുടെ പ്രധാന ഘടകങ്ങളാണ്.

ജി20 (G20 Summit) യിൽ നടന്ന പ്രദർശനം ടൂറിസം മേഖലയേയും സ്‌റ്റാർട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കുന്ന ഒന്നായിരുന്നെന്നും അദ്ദേഹം തലസ്ഥാനത്ത് പറഞ്ഞു. അതേസമയം, 'ഭാരത്' എന്നത് രാജ്യത്തിന്‍റെ പാരമ്പര്യം, സംസ്‌കാരം, ഭൂതകാലം, ഭാവി എന്നിവയെ സൂചിപ്പിക്കുന്നതാണെന്നും എസ്‌ ജയ്‌ശങ്കർ പരാമർശിച്ചു. രാജ്യത്തിന്‍റെ പേര് ഇന്ത്യ എന്നത് മാറ്റി ഭാരതം എന്നാക്കുമോ എന്ന വിവാദം നിലനിൽക്കെയാണ് വിദേശകാര്യ മന്ത്രിയുടെ പരാമർശം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.