ETV Bharat / state

റഷ്യ - യുക്രൈൻ സംഘർഷം : ആദ്യദിനം നോർക്ക റൂട്ട്‌സുമായി ബന്ധപ്പെട്ടത് 468 മലയാളി വിദ്യാര്‍ഥികള്‍ - റഷ്യ യുക്രൈൻ സംഘർഷം

എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് നോര്‍ക്ക റൂട്ട്‌സ്

Russia Ukraine conflict students contacted Norca Roots  Russia Ukraine Crisis News  Russia attack Ukraine  Norca Roots Intervening to help malayali students in ukraine  റഷ്യ യുക്രൈൻ സംഘർഷം  നോർക്ക റൂട്ട്‌സ് യുക്രൈൻ മലയാളി വിദ്യാർഥികൾ
റഷ്യ- യുക്രൈൻ സംഘർഷം; ആദ്യദിനം നോർക്ക റൂട്ട്‌സുമായി ബന്ധപ്പെട്ടത് 468 മലയാളി വിദ്യാര്‍ഥികള്‍
author img

By

Published : Feb 24, 2022, 10:10 PM IST

തിരുവനന്തപുരം : യുദ്ധം നടക്കുന്ന യുക്രൈനില്‍ നിന്ന് നോര്‍ക്ക റൂട്ട്‌സുമായി ആദ്യദിനം ബന്ധപ്പെട്ടത് 468 മലയാളി വിദ്യാര്‍ഥികള്‍. യുക്രൈനിലെ ഒഡീസ നാഷണൽ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്നവരാണ് നോർക്കയുമായി ബന്ധപ്പെട്ടവരിൽ കൂടുതലും. 200 പേരാണ് ഇവിടെനിന്നും ബന്ധപ്പെട്ടത്.

ഖാര്‍ക്കീവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി- 44, ബൊഗോമോളറ്റസ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി-18, സൈപൊറൊസയ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി -11, സുമി സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി-10 എന്നിവിടങ്ങളിലുള്ള വിദ്യാര്‍ഥികളും ബന്ധപ്പെട്ടവരില്‍ ഉള്‍പ്പെടും.

Also Read: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാര്‍ക്കായി കണ്‍ട്രോള്‍ റൂം ; അടിയന്തര യോഗം വിളിച്ച് വിദേശകാര്യ മന്ത്രാലയം

ആകെ 20ഓളം സര്‍വകലാശാലകളില്‍ നിന്നും വിദ്യാര്‍ഥികളുടെ സഹായാഭ്യര്‍ഥന ലഭിച്ചിട്ടുണ്ട്. ഇവരുടെ വിശദാംശങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്നും നോർക്ക റൂട്ട്‌സ് അറിയിച്ചു.

എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്. വിമാനങ്ങള്‍ മുടങ്ങിയതുമൂലം വിമാനത്താവളത്തില്‍ കുടുങ്ങിയവര്‍ക്ക് താമസസൗകര്യം ഒരുക്കുമെന്ന് എംബസി അറിയിച്ചിട്ടുണ്ട്. യുക്രൈനിലെ മലയാളി പ്രവാസി സംഘടനകളുമായി ആശയവിനിമയം നടത്തിവരുന്നതായും നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.