തിരുവനന്തപുരം: ആർ.എസ്.പി നേതാവ് പ്രൊഫ. ടി.ജെ ചന്ദ്രചൂഡൻ അന്തരിച്ചു. 83 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
ആർഎസ്പിയുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കോളജ് അധ്യാപകനായിരുന്ന ചന്ദ്രചൂഡന്‍ പിഎസ്‌സി അംഗമായിരുന്നു. ആര്യനാട് നിന്നും നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. 2008 മുതല്‍ 2018 വരെയാണ് ആര്‍എസ്പി ദേശീയ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറേനാളുകളായി രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം.
മൂന്നു തവണ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2008 ൽ ദേശീയ ജനറൽ സെക്രട്ടറിയായി. ഇന്ത്യ - യു.എസ് ആണവായുദ്ധ ഉടമ്പടിയുമായി ബന്ധപ്പെട്ട യു.പി.എ - ഇടത് കോർഡിനേഷൻ കമ്മിറ്റിയിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ആർ.എസ്.പി വിദ്യാർഥി സംഘടനയിൽ സജീവമായിരുന്ന ചന്ദ്രചൂഡൻ. 1975 ൽ ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. 1995 മുതൽ പ്രവാഹം ദ്വൈവാരികയുടെ പത്രാധിപരായി. 1999ൽ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.