ലോക്സഭാ തെരഞ്ഞെടുപ്പ്; നാലിടത്ത് മത്സരിക്കാൻ ആർഎംപി - എൻ.വേണു
വടകരയിൽ പി ജയരാജനെതിരെ കെകെ രമ മത്സരിക്കുമെന്നാണ് സൂചന. വടകരയിലും കോഴിക്കോടും തൃശ്ശൂരും ആലത്തൂരും സ്ഥാനാർഥികളെ നിര്‍ത്തും.
![ലോക്സഭാ തെരഞ്ഞെടുപ്പ്; നാലിടത്ത് മത്സരിക്കാൻ ആർഎംപി](https://etvbharatimages.akamaized.net/etvbharat/images/768-512-2657433-1094-b74a8db9-a895-4263-8d0c-681cc19522c0.jpg?imwidth=3840)
ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകര ഉള്‍പ്പെടെ നാല് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ആര്‍.എം.പി.ഐ തീരുമാനം. വടകരയ്ക്ക് പുറമെ കോഴിക്കോടും തൃശൂരും ആലത്തൂരും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിക്കും. സ്ഥാനാര്‍ഥികളെ കേന്ദ്ര കമ്മറ്റി അംഗീകാരത്തിന് ശേഷം പ്രഖ്യാപിക്കുമെന്നും ആര്‍.എം.പി.ഐ നേതാക്കള്‍ വ്യക്തമാക്കി.
കേന്ദ്രത്തില്‍ ബി.ജെ.പി്ക്കെതിരായ സജീവ പ്രചാരണം തിരഞ്ഞെടുപ്പില്‍ ഉയര്‍ത്താന്‍ പാര്‍ട്ടിയില്‍ ധാരണയായി. കേരളത്തില്‍ സി.പി.എമ്മിന്റെ അക്രമത്തിനും ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ ക്യാപെയിനുകളും ഏറ്റെടുക്കും. വടകരയില്‍ ശക്തമായ മത്സരം കാഴ്ചവെക്കാനാണ് തീരുമാനം. ആരെങ്കിലും പിന്തുണ നല്‍കാന്‍ തയ്യാറായാല്‍ അത് സംബന്ധിച്ച് ആ അവസരത്തില്‍ തീരുമാനമെടുക്കും.
ഏറ്റവും പ്രധാനപ്പെട്ട സ്ഥാനാര്‍ഥികള്‍ തന്നെ ഈ മണ്ഡലങ്ങളില്‍ മത്സരിക്കും. കേരളത്തില്‍ സി.പി.എമ്മാണ് മുഖ്യശത്രു. മുഖ്യ ശത്രുവിനെതിരായ പോരാട്ടമാണ് പ്രധാനം. കോണ്‍ഗ്രസ് ഉള്‍പ്പടെ ആരുമായും ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ലെന്നും ആര്‍.എം.പി.ഐ നേതാക്കള്‍ വ്യക്തമാക്കി.
Conclusion: