ETV Bharat / state

പ്രവാസികളുടെ മടക്കം; മുഖ്യമന്ത്രിയെ പരിഹസിച്ച് കെ.സുരേന്ദ്രന്‍ - കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്

കൊവിഡ് രോഗികള്‍ക്ക് പ്രത്യേക വിമാനം വേണമെന്ന മുഖ്യമന്ത്രിയുടെ നിലപാട് ഭൂലോക മണ്ടത്തരമെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

തിരുവനന്തപുരം  മുഖ്യമന്ത്രിയെ പരിഹസിച്ച് കെ.സുരേന്ദ്രന്‍  പ്രവാസുകളുടെ മടക്കം  കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്  ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍
പ്രവാസികളുടെ മടക്കം; മുഖ്യമന്ത്രിയെ പരിഹസിച്ച് കെ.സുരേന്ദ്രന്‍
author img

By

Published : Jun 25, 2020, 12:57 PM IST

തിരുവനന്തപുരം: കേന്ദ്രത്തിന്‍റെ ശക്തമായ ഇടപെടല്‍ കൊണ്ടാണ് പ്രവാസികളുടെ മടക്കം സംബന്ധിച്ച തെറ്റായ തീരുമാനത്തില്‍ നിന്ന് മുഖ്യമന്ത്രി പിന്‍മാറിയതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍. പ്രവാസികളുടെ തിരിച്ച് വരവ് മുടക്കാന്‍ മുഖ്യമന്ത്രി ആശയക്കുഴപ്പമുണ്ടാക്കുകയാണ് . പ്രവാസികളെ പറഞ്ഞു പറ്റിച്ചതെന്തിനാണെന്ന് മുഖ്യമന്ത്രി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.കൊവിഡ് രോഗികള്‍ക്ക് പ്രത്യേക വിമാനം വേണമെന്ന മുഖ്യമന്ത്രിയുടെ നിലപാട് ഭൂലോക മണ്ടത്തരമാണെന്നും സുരേന്ദ്രന്‍ പരിഹസിച്ചു

വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്രത്തിന്‍റെ പരിധിയിലാണെന്ന തിരിച്ചറിവ് ഇപ്പോഴാണോ മുഖ്യമന്ത്രിക്കുണ്ടായത്. കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.മുരളീധരനുമായി സംസാരിക്കാന്‍ എന്താണ് തടസമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.