തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്‍റ് റെയ്‌ഡ് നടത്തുന്ന ബിനീഷ് കോടിയേരിയുടെ വീടിന് പുറത്ത് ബന്ധുക്കൾ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ബിനീഷിന്‍റെ ഭാര്യയെയും അമ്മയെയും രണ്ടര വയസ്സുള്ള കുട്ടിയേയും വീട്ടുതടങ്കലിലാക്കിയെന്ന് ആരോപിച്ചാണ് പ്രതിഷേധം. ബിനീഷിന്‍റെ ഭാര്യയെയോ അമ്മയെയോ കാണണമെന്ന ബന്ധുക്കളുടെ ആവശ്യം സുരക്ഷാ ഉദ്യോഗസ്ഥർ നിഷേധിച്ചു.
ഇതേ തുടർന്നാണ് ബിനീഷിന്‍റെ അമ്മയുടെ സഹോദരിയും മറ്റ് മൂന്നു ബന്ധുക്കളും വീടിന് മുന്നില്‍ പ്രതിഷേധിക്കുന്നത്. പിരിഞ്ഞുപോയില്ലെങ്കില്‍ അറസ്റ്റ് ചെയ്‌തു നീക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.