തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ധനസ്ഥിതി മോശമാണെന്ന് വ്യക്തമാക്കുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ചതെന്ന് സാമ്പത്തിക വിദഗ്‌ധര്‍. വികസനോന്മുഖമോ ജനോപകാരപ്രദമോ ആയ പദ്ധതികള്‍ ബജറ്റിലില്ലെന്നും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് അജിത് കുമാര്‍ പറഞ്ഞു.
ജിഎസ്‌ടി പിരിക്കുന്നതിന് വകുപ്പിലെ ഉദ്യോഗസ്ഥരെ പുനർവിന്യസിക്കുമെന്ന പ്രഖ്യാപനം ഫലം ചെയ്യുമോയെന്ന് കാത്തിരുന്ന് കാണണം. ജിഎസ്‌ടി തട്ടിപ്പ് കുറഞ്ഞ കേരളം പോലുള്ള സംസ്ഥാനത്ത് ഈ പ്രഖ്യാപനം കൊണ്ട് നികുതി വരുമാനം വർദ്ധിക്കുമെന്ന് കരുതാനാവില്ലെന്നും അജിത് കുമാർ കൂട്ടിചേർത്തു.