ETV Bharat / state

Record Sales For Consumerfed Onam Markets ഓണവിപണിയിൽ കൺസ്യൂമർഫെഡിന് 106 കോടിയുടെ റെക്കോഡ് വിൽപ്പന

Record sales for Consumerfed: പൊതുവിപണിയിൽ 1100 രൂപ വില വരുന്ന 13 ഇനങ്ങൾക്ക് 462 രൂപയാണ് കൺസ്യൂമർഫെഡുകൾ ഈടാക്കിയത്.

106 Crores Record Sales  Consumerfed In Onam Market  Consumerfed made Record sales  Consumerfed made Record sales in onam market  106 Crores Sales Consumerfed  Onam Market  Triveni Supermarket  Subsidy  ഓണവിപണിയിൽ കൺസ്യൂമർഫെഡിന് 106 കോടിയുടെ വിൽപ്പന  കൺസ്യൂമർഫെഡിന് 106 കോടിയുടെ റെക്കോർഡ് വിൽപ്പന  ഓണവിപണി  പൊതുവിപണിയിൽ 1100 രൂപ വില വരുന്ന  462 രൂപയാണ് കൺസ്യൂമർഫെഡുകൾ ഈടാക്കിയത്  ഓണച്ചന്ത  ഓണക്കാലത്തെ റെക്കോർഡ് വിൽപ്പന  ഓഗസ്‌റ്റ്‌ 19 മുതൽ 28 വരെ നിൽക്കുന്ന ഓണച്ചന്ത  50 കോടി സബ്‌സിഡി സാധനങ്ങൾ  ജയ  കൺസ്യൂമർഫെഡ് എം ഡി സലിം  തദ്ദേശീയമായി സംസ്ഥാനത്ത് നിർമിച്ച ഉൽപ്പന്നം  അരികൾക്ക് മാർക്കറ്റിൽ 45 മുതൽ  ഓണക്കാലത്ത് ഉണ്ടായ വിലക്കയറ്റം  ഹോർട്ടികോർപ്പുമായി സഹകരിച്ച്
കൺസ്യൂമർഫെഡിന് 106 കോടിയുടെ റെക്കോർഡ് വിൽപ്പന
author img

By ETV Bharat Kerala Team

Published : Sep 4, 2023, 3:47 PM IST

തിരുവനന്തപുരം: ഓണവിപണിയിൽ കൺസ്യൂമർഫെഡിന് 106 കോടി രൂപയുടെ റെക്കോഡ് വിൽപ്പന (Record Sales for Consumerfed In Onam Market). ഓണക്കാലത്ത് സഹകരണ സംഘങ്ങളുടെ 1500 ഓണച്ചന്തകളും 175 ത്രിവേണി സൂപ്പർമാർക്കറ്റുകളും വഴിയായിരുന്നു റെക്കോഡ് വിൽപ്പന.

സംസ്ഥാന, ജില്ല, പഞ്ചായത്ത്‌ തലത്തിൽ ഓഗസ്‌റ്റ്‌ 19 മുതൽ ഓഗസ്‌റ്റ്‌ 28 വരെ നീണ്ടു നിൽക്കുന്ന ഓണച്ചന്തകൾ ആയിരുന്നു കൺസ്യൂമർഫെഡ് ആരംഭിച്ചത്. 13 ഇനങ്ങൾ ആയിരുന്നു സബ്‌സിഡി നിരക്കിൽ ലഭ്യമാക്കിയത്. 6000 ടൺ അരി, 1200 ടൺ പഞ്ചസാര, 500 ടൺ ചെറുപയർ, 525 ടൺ ഉഴുന്ന്, 470 ടൺ കടല, 425 ടൺ തുവര, 450 ടൺ മുളക്, 430 ടൺ വൻ പയർ, 380 ടൺ മല്ലി, 12 ലക്ഷം പാക്കറ്റ് വെളിച്ചെണ്ണ എന്നിവ ഓണച്ചന്തകളിലൂടെ മാത്രം വിറ്റഴിച്ചതായി കൺസ്യൂമർഫെഡ് എംഡി സലിം ഇടിവി ഭാരതിനോട് പറഞ്ഞു.

106 കോടി രൂപയുടെ വിൽപ്പന നടന്നതിൽ 50 കോടി സബ്‌സിഡി സാധനങ്ങളുടെയും 56 കോടി നോൺ സബ്‌സിഡി സാധനങ്ങളുടെയും വിൽപ്പനയാണ് നടന്നത്. പൊതുമാർക്കറ്റിൽ നിന്നും 10 മുതൽ 40 ശതമാനം വരെ വിലക്കുറവിലാണ് സാധനങ്ങൾ ഇത്തവണ കൺസ്യൂമർഫെഡ് വഴി വിറ്റഴിച്ചത്.

പൊതുവിപണിയിൽ 1100 രൂപ വില വരുന്ന 13 ഇനങ്ങൾക്ക് 462 രൂപയാണ് കൺസ്യൂമർഫെഡുകൾ ഈടാക്കിയത്. ജയ, മട്ട, കുറുവ തുടങ്ങിയ അരികൾക്ക് മാർക്കറ്റിൽ 45 മുതൽ 55 വരെ വില ഉണ്ടായിരുന്നപ്പോൾ 25 രൂപയ്ക്ക് ഇത് കൺസ്യൂമർഫെഡ് ചന്തകളിൽ ലഭ്യമാക്കി.

ഇതിന് പുറമെ മിൽമ, റെയ്‌ഡ്‌കോ, ദിനേശ് എന്നിങ്ങനെ തദ്ദേശീയമായി സംസ്ഥാനത്ത് നിർമിച്ച ഉത്‌പന്നങ്ങളും ഇത്തവണത്തെ ഓണച്ചന്തകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഹോർട്ടികോർപ്പുമായി സഹകരിച്ചും സഹകരണ സംഘങ്ങൾ വഴിയുള്ള പച്ചക്കറികളും ഓണച്ചന്തകളിലൂടെ കൺസ്യൂമർഫെഡ് വിപണിയിൽ എത്തിച്ചുവെന്നും കൺസ്യൂമർഫെഡ് എംഡി പറഞ്ഞു.

സംസ്ഥാനത്ത് ഓണത്തിന് മുൻപും ഓണക്കാലത്തും ഉണ്ടായ വിലക്കയറ്റം നിയന്ത്രിക്കാൻ വലിയ തോതിൽ കൺസ്യൂമർഫെഡിന്‍റെ ഇടപെടൽ സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

Also Read: Pinarayi On Supplyco | സപ്ലൈകോയെപ്പറ്റി നടത്തുന്നത് കുപ്രചരണം ; വിലക്കയറ്റത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്താൻ ശ്രമമെന്ന് മുഖ്യമന്ത്രി

വിലക്കയറ്റം സംബന്ധിച്ച് തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നു: സംസ്ഥാനത്ത് വിലക്കയറ്റം സംബന്ധിച്ച് തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ മാസം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ഓണച്ചന്തയുടെ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലക്കയറ്റ തോത് ദേശീയ ശരാശരിയേക്കാൾ താഴ്ന്ന നിലയിൽ നിർത്താൻ സംസ്ഥാനത്തിന് കഴിഞ്ഞുവെന്നും വില വർധന നിയന്ത്രിക്കാനുള്ള ശ്രമം കേന്ദ്ര സർക്കാർ നടത്തുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

13 ഇനങ്ങൾക്ക് ഇപ്പോഴും സപ്ലൈകോയിൽ ഒരേ വിലയാണെന്നും ഏറ്റവും കുറവ് വിലക്കയറ്റം കേരളത്തിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഫലപ്രദമായ വിപണി ഇടപെടലിലൂടെ വിലക്കയറ്റം പിടിച്ചുനിർത്താൻ സാധിച്ചെന്നും സപ്ലൈക്കോയിലൂടെ സാധനങ്ങൾ ലഭിക്കുന്നില്ലെന്ന് കുപ്രചരണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.