തിരുവനന്തപുരം : സി.പി.ഐ ഇടുക്കി ജില്ല സെക്രട്ടറി കെ.കെ ശിവരാമന് പാര്‍ട്ടിയുടെ പരസ്യ ശാസന. രവീന്ദ്രന്‍ പട്ടയങ്ങള്‍ സംബന്ധിച്ച് ശിവരാമന്‍ നടത്തിയ പ്രതികരണത്തിനെതിരായാണ് സി.പി.ഐയുടെ അച്ചടക്ക നടപടി. ഇന്ന് ചേര്‍ന്ന സംസ്ഥാന എക്‌സിക്യുട്ടീവ് യോഗമാണ് നടപടി തീരുമാനിച്ചത്.
രവീന്ദ്രന്‍ പട്ടയം റദ്ദാക്കുന്ന റവന്യൂ വകുപ്പിന്‍റെ നടപടി തെറ്റാണെന്ന വിമര്‍ശനമാണ് ശിവരാമന്‍ ഉന്നയിച്ചത്. എന്നാല്‍ ഈ പരസ്യ പ്രതികരണം പാര്‍ട്ടി നിലപാടിന് എതിരാണെന്ന് വിമര്‍ശനയുയര്‍ന്നിരുന്നു. ഇക്കാര്യം സി.പി.ഐ നേതൃയോഗങ്ങള്‍ പരിശോധിച്ചിരുന്നു. ശിവരാമന്‍റേത് പാര്‍ട്ടി നിലപാടല്ലെന്നായിരുന്നു പൊതു അഭിപ്രായം.
കെ.ഇ ഇസ്‌മയില്‍ മാത്രമാണ് ശിവരാമന്‍റെ പ്രസ്‌താവനയെ പിന്തുണച്ചത്. ഇതോടെയാണ് പരസ്യ ശാസന എന്ന അച്ചടക്ക നടപടിയിലേക്ക് തീരുമാനമെത്തിയത്. നേരത്തെ ജനയുഗം പത്രത്തിനെതിരെ വിമര്‍ശനമുന്നയിച്ചതിനും ശിവരാമനെതിരെ നടപടി സ്വീകരിച്ചിരുന്നു. ജനയുഗം പത്രം ശ്രീനാരായണഗുരു നിന്ദ നടത്തിയെന്നായിരുന്നു വിമര്‍ശനം. അന്ന് താക്കീതെന്ന അച്ചട നടപടിയാണ് സ്വീകരിച്ചത്.