ETV Bharat / state

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 7 വര്‍ഷം തടവും 25000 രൂപ പിഴയും ശിക്ഷ - പോക്‌സോ കേസ്

POCSO Case: പോക്‌സോ കേസ് പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. 2021ലെ കേസിലാണ് വിധി. ഏഴ്‌ വര്‍ഷം തടവും 25,000 രൂപ പിഴയും.

Rape Case Verdict  POCSO Case  പോക്‌സോ കേസ്  പോക്‌സോ കേസ് പ്രതി ശിക്ഷ
POCSO Case In Thiruvananthapuram; Accused Get 7 Year In Prison
author img

By ETV Bharat Kerala Team

Published : Jan 9, 2024, 7:25 PM IST

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് ഏഴ്‌ വര്‍ഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ തുക അടച്ചില്ലെങ്കില്‍ 4 മാസം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു. 2021 ജൂലൈ 21 രാത്രിയിലാണ് കേസിനാസ്‌പദമായ സംഭവം.

ഒരു കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇക്കാര്യം അറിഞ്ഞ പെണ്‍കുട്ടിയുടെ അമ്മ കുട്ടിയെ അയല്‍വാസിയുടെ വീട്ടിലാക്കി പൊലീസ് സ്റ്റേഷനിലേക്ക് പോയി. ഇതിനിടെയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. നാട്ടുകാരാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത് കണ്ടത്. ഇതോടെ നാട്ടുകാരാണ് പെണ്‍കുട്ടിയെ പ്രതിയില്‍ നിന്ന് രക്ഷപ്പെടുത്തി പൊലീസില്‍ വിവരം അറിയിച്ചത് (POCSO Case Verdict).

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തു. പീഡനത്തെ കുറിച്ച് പെണ്‍കുട്ടിയും അമ്മയും പ്രതിക്കെതിരെ കൃത്യമായി മൊഴി നല്‍കിയിരുന്നു. എന്നാല്‍ കോടതിയിലെ വിചാരണ സമയത്ത് ഇരുവരും മൊഴി മാറ്റി പറയുകയും ചെയ്‌തു (Rape Case Verdict In Thiruvananthapuram). പ്രതി തന്നെ ഒന്നും ചെയ്‌തില്ലെന്നാണ് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞത്. പ്രതി അത്തരത്തിലുള്ള ഒരാളല്ലെന്ന് പെണ്‍കുട്ടിയുടെ അമ്മയും കോടതിയില്‍ വിചാരണ സമയത്ത് പറഞ്ഞു. എന്നാല്‍ പിന്നീട് കുട്ടിയെ വിശദമായി ചോദ്യം ചെയ്‌തതോടെയാണ് പീഡനത്തെ കുറിച്ച് വീണ്ടും പെണ്‍കുട്ടി പറഞ്ഞത് (POCSO Case In Thiruvananthapuram).

തുടര്‍ന്ന് ദൃക്‌സാക്ഷികളുടെ മൊഴിയും പരിഗണിച്ചാണ് പ്രതിക്ക് കോടതി ശിക്ഷ വിധിച്ചത്. കുട്ടി പലതവണ മൊഴി മാറ്റിയതിനാല്‍ വിശ്വാസയോഗ്യമല്ലായെന്ന് പ്രതിഭാഗം വാദം കോടതി അംഗീകരിച്ചില്ല. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരായ ആർഎസ്‌ വിജയ് മോഹൻ, ജെകെ അജിത് പ്രസാദ്, അഡ്വ ആർവൈ അഖിലേഷ് എന്നിവർ ഹാജരായി. ഫോർട്ട് സി.ഐ ജെ.രാകേഷാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ 16 സാക്ഷികളെ വിസ്‌തരിച്ചു. 25 രേഖകളും രണ്ട് തൊണ്ടി മുതലുകളും ഹാജരാക്കുകയും ചെയ്‌തു (Rape Case Verdict).

എറണാകുളത്തും അടുത്തിടെയാണ് സമാന സംഭവം റിപ്പോര്‍ട്ട് ചെയ്‌തത്. സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്ക് 23 വര്‍ഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കരുനാഗപ്പള്ളി സ്വദേശിയായ പ്രതിക്കെതിരെ പെരുമ്പാവൂര്‍ സ്‌പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്‌ജി ദിനേശ് എം.പിള്ളയാണ് ശിക്ഷ വിധിച്ചത്. 2022 ജൂലൈയില്‍ തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്‌പദമായ സംഭവം.

Also Read: പിതാവിന്‍റെ ലൈംഗിക പീഡനത്തില്‍ നിന്ന് രക്ഷപെടാന്‍ ശ്രമം, 18കാരി എത്തിയത് അതിലും വലിയ കുരുക്കിലേക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.