കാസർകോട്: എരിഞ്ഞിപ്പുഴയിൽ കാണാതായ മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ഒരു കുട്ടിയെ കണ്ടെത്തിയെങ്കിലും ആശുപത്രിയിലേക്കുള്ള വഴിമധ്യേ കുട്ടി മരിക്കുകയായിരുന്നു. റിയാസ് (17), യാസിൻ (13), സമദ് (13) എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട മൂന്ന് കുട്ടികളും ബന്ധുക്കളാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കുളിക്കുന്നതിനിടെയാണ് കുട്ടികള്‍ ഒഴുക്കിൽപെട്ടത്. ഉടനെ തന്നെ നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഫയർഫോഴ്‌സും നാട്ടുകാരും രണ്ട് സ്‌കൂബാ അംഗങ്ങളും ചേർന്നാണ് പരിശോധന നടത്തിയത്. തെരച്ചിലില്‍ യാസിൻ (13), സമദ് (13) എന്നിവരുടെ മൃതദേഹം കൂടെ കണ്ടെത്തുകയായിരുന്നു.