തിരുവനന്തപുരം: പട്ടികജാതി വികസന ഫണ്ടുകൾ തട്ടിയെടുക്കുകയോ തിരിമറി നടത്തുകയോ ചെയുന്ന സംഭവങ്ങൾ ഇപ്പോഴും തുടരുന്നത് സാക്ഷര കേരളത്തിനു അപമാനകരമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ദളിത് വിഭാഗത്തിനു ലഭിക്കേണ്ട തസ്തികകൾ പോലും അവർക്ക് പൂർണ്ണമായും ലഭിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
ദളിത് വിഭാഗത്തിൻ്റെ ഉന്നമനത്തിലൂടെയേ യഥാർഥ പുരോഗതി കൈവരിക്കാനാവൂ. ദളിത് വിഭാഗങ്ങളെ ഇപ്പോേഴും വോട്ട് ബാങ്കായിട്ടാണു കാണുന്നത്. നിയമ സഭ സബ്ജക്റ്റ് കമ്മിറ്റിൽ ഏത് വേണമെന്നു പാർട്ടി ആവശ്യപ്പെട്ടപ്പോൾ പട്ടികജാതി വകുപ്പ് കമ്മിറ്റിയാണു താൻ തെരെഞ്ഞെടുത്ത്.മഹാത്മാഗാന്ധി അയ്യൻകാളി കൂടിക്കാഴ്ചയുടെ എൻപത്തി അഞ്ചാമത് വാർഷിക അനുസ്മരണ ദിനാചരണം ഉത്ഘാടനം ചെയ്ത് സംസാരിക്കൂകയായിരുന്നു രമേശ് ചെന്നിത്തല.
ALSO READ:കൊവിഡ് വ്യാപനം; സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും അടയ്ക്കും