ETV Bharat / state

'കെഎസ്‌യു പിന്തുടരുന്നത് ഗാന്ധിജിയുടെ അക്രമരഹിത മാര്‍ഗങ്ങള്‍' ; ധീരജിന്‍റെ കൊലപാതകത്തെ അപലപിച്ച് രമേശ് ചെന്നിത്തല - രമേഷ് ചെന്നിത്തല ഫെയ്‌സ്‌ബുക്ക് പോസ്റ്റ്

'കലാലയങ്ങളില്‍ നടക്കുന്ന അക്രമങ്ങളില്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നത് കെ.എസ്.യു. പ്രവര്‍ത്തകര്‍ ആണ്'

ramesh chennithala condemns on SFI Activist Dheeraj Rajendran s Murder  SFI Activist Murder case  SFI activist stabbed to death in Idukki  ധീരജിന്‍റെ കൊലപാതകത്തെ അപലപിച്ച് ചെന്നിത്തല  എസ്എഫ്‌ഐ പ്രവര്‍ത്തകന്‍റെ കൊലപാതകത്തെ അപലപിച്ച് ചെന്നിത്തല  രമേഷ് ചെന്നിത്തല ഫെയ്‌സ്‌ബുക്ക് പോസ്റ്റ്  ramesh chennithala facebook post
കെഎസ്‌യു പിന്തുടരുന്നത് ഗാന്ധിജിയുടെ അക്രമ രഹിതമാര്‍ഗങ്ങള്‍; ധീരജിന്‍റെ കൊലപാതകത്തെ അപലപിച്ച് ചെന്നിത്തല
author img

By

Published : Jan 11, 2022, 10:37 AM IST

തിരുവനന്തപുരം : ഇടുക്കി എന്‍ജിനീയറിങ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്‍റെ കൊലപാതകത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കുറ്റകൃത്യമാണിതെന്ന് രമേശ് ചെന്നിത്തല ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു.

കലാലയങ്ങളില്‍ നടക്കുന്ന അക്രമങ്ങളില്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നത് കെ.എസ്.യു. പ്രവര്‍ത്തകര്‍ ആണ്. തിരിച്ചടിക്കാനുള്ള കഴിവ് ഇല്ലാത്തതുകൊണ്ടല്ല കെ.എസ്.യു. പ്രവര്‍ത്തകര്‍ അങ്ങനെ ചെയ്യാത്തത്.

താന്‍ കെ.എസ്.യു. സംസ്ഥാന പ്രസിഡന്‍റ് ആയിരുന്ന സമയത്തും അതിനുമുമ്പും പിമ്പും കൈക്കൊണ്ടിരുന്ന നിലപാട് ഗാന്ധിജിയുടെ അക്രമ രഹിതമാര്‍ഗങ്ങള്‍ മുറുകെ പിടിക്കുന്നതായിരുന്നു. ഈ നിലപാട് തുടരുന്നതുകൊണ്ടാണ് കെ.എസ്.യു. പ്രവര്‍ത്തകര്‍ തിരിച്ച് അക്രമങ്ങള്‍ അഴിച്ചുവിടാത്തത്.

കോണ്‍ഗ്രസ് പാര്‍ട്ടി ഓഫിസുകള്‍ക്ക് നേരെ അക്രമങ്ങള്‍ തടയുന്നതില്‍ പോലീസ് അലംഭാവം കാണിക്കുകയാണെന്നും ചെന്നിത്തല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

ഫേസ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ഇന്നലെ ഇടുക്കി എന്‍ജിനീയറിങ് കോളേജില്‍ നടന്ന കൊലപാതകം തികച്ചും അപലപനീയമാണ്. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഒരു കുറ്റകൃത്യം. പൊലിഞ്ഞുപോയ ആ പിഞ്ചുമകന് എന്‍റെ ആദരാഞ്ജലികള്‍ . ധീരജിന്‍റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും എന്‍റെ അനുശോചനം അറിയിച്ചുകൊള്ളുന്നു.

കേരളത്തില്‍ അക്രമരാഷ്ട്രീയത്തിന് ഇരയായവര്‍ ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. കലാലയങ്ങളില്‍ നടക്കുന്ന അക്രമങ്ങളില്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നത് കെ.എസ്.യു. പ്രവര്‍ത്തകര്‍ ആണ്. തിരിച്ചടിക്കാനുള്ള കഴിവ് ഇല്ലാത്തതുകൊണ്ടല്ല കെ.എസ്.യു. പ്രവര്‍ത്തകര്‍ അങ്ങനെ ചെയ്യാത്തത്.

also read: SFI Activist Murder | 'കുത്തിയത് ഞാന്‍ തന്നെ'; യൂത്ത് കോണ്‍ഗ്രസ് നേതാവ് കുറ്റം സമ്മതിച്ചെന്ന് പൊലീസ്

ഞാന്‍ കെ.എസ്.യു. സംസ്ഥാന പ്രസിഡന്‍റ് ആയിരുന്ന സമയത്തും അതിനു മുമ്പും പിമ്പും കൈക്കൊണ്ടിരുന്ന നിലപാട് ഗാന്ധിജിയുടെ അക്രമ രഹിതമാര്‍ഗങ്ങള്‍ മുറുകെപ്പിടിക്കുന്നതായിരുന്നു. ഈ നിലപാട് തുടരുന്നതുകൊണ്ടാണ് കെ.എസ്.യു. പ്രവര്‍ത്തകര്‍ തിരിച്ച് അക്രമങ്ങള്‍ അഴിച്ചുവിടാത്തത്. മറ്റ് പാര്‍ട്ടിപ്രവര്‍ത്തകരെ കൊല ചെയ്യുവാനോ ആക്രമിക്കുവാനോ തയ്യാറാവാത്തത്.

ഇടുക്കിയില്‍ നടന്ന സംഭവത്തിന്‍റെ പേരില്‍ സിപിഎമ്മും എസ്എഫ്‌ഐ പ്രവര്‍ത്തകരും സംസ്ഥാനം മുഴുവനും അഴിച്ചുവിട്ടിരിക്കുന്ന ആക്രമണങ്ങള്‍ സിപിഎമ്മിന്‍റെ തനിനിറം തുറന്നുകാട്ടുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൊടികള്‍ നിങ്ങള്‍ക്ക് പിഴുതെറിയാം. എന്നാല്‍, ഇതെല്ലാം കണ്ടിരിക്കുന്ന ജനം നിങ്ങളെ കേരളത്തില്‍നിന്ന് പിഴുതെറിയാന്‍ കാത്തിരിക്കുകയാണ്.

ഇന്നലെ പല കലാലയങ്ങളിലും നടന്ന ആക്രമണങ്ങളും കോണ്‍ഗ്രസ് പാര്‍ട്ടി ഓഫിസുകള്‍ക്ക് നേരെ നടന്ന അക്രമങ്ങളും കേരള പോലീസിന്‍റെ അലംഭാവം ഒരിക്കല്‍ക്കൂടി വ്യക്തമാക്കുകയാണ്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.