തിരുവനന്തപുരം: ലോകായുക്തയെ നിയന്ത്രിക്കാന്‍ ഓർഡിനൻസ് കൊണ്ടുവരാനുള്ള സർക്കാർ നീക്കത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല. ലോകായുക്ത പരിഗണനയിലുള്ള കേസിൽ ഉൾപ്പെട്ട മുഖ്യമന്ത്രിയെയും മന്ത്രി ആർ. ബിന്ദുവിനെയും രക്ഷിക്കാനാണ് ലോകായുക്തയിൽ സർക്കാർ നിയന്ത്രണം കൊണ്ടുവരുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
സർക്കാരിൻ്റെ നീക്കം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. ഇതിലും ദേദം ലോകായുക്ത പിരിച്ചു വിടുന്നതാണെന്നും ചെന്നിത്തല വ്യക്തമാക്കി. മന്ത്രി ആർ. ബിന്ദുവിനെതിരെ താൻ നൽകിയ പരാതിയിൽ ലോകായുക്ത ഉത്തരവുണ്ടായാൽ മന്ത്രി രാജി വയ്‌ക്കേണ്ടി വരും.
ഇതെല്ലൊം മനസിലാക്കിയാണ് സർക്കാർ നീക്കം. ഇത്രയും ഗൗരവമായ കാര്യം മുഖ്യമന്ത്രി വിദേശത്തായിരിക്കെ മന്ത്രിസഭയിൽ 15 മിനിറ്റ് ചർച്ച ചെയ്ത് തീരുമാനം എടുത്തു എന്നത് ഗൗരവമാണ്.
READ MORE: ലോകായുക്തയെ പൂട്ടാന്‍ നിയമ ഭേദഗതിയുമായി സർക്കാർ; ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് മുന്നില്‍
മന്ത്രിസഭ യോഗം സംബന്ധിച്ച വാർത്താകുറിപ്പിൽ ഇക്കാര്യം ഒളിച്ചു വച്ചു. ലോകായുക്തയെ നിയമിക്കുന്ന സമിതിയിൽ പ്രതിപക്ഷ നേതാവും സ്‌പീക്കറും അംഗങ്ങളാണ്. എന്നാൽ പ്രതിപക്ഷ നേതാവിനെ ഇക്കാര്യം അറിയിക്കാതെയാണ് ഓർഡിനൻസ് തയാറാക്കിയതെന്നും ചെന്നിത്തല ആരോപിച്ചു.
നിയമസഭ ചേരാനിരിക്കെയാണ് ഇത്തരമൊരു നീക്കം. ഇത് തന്നെയാണ് നരേന്ദ്ര മോദിയും ചെയ്യുന്നത്. സി.പി.എം കേന്ദ്ര നിലപാടിന് വിരുദ്ധമായാണ് സർക്കാർ തീരുമാനം. ലോകായുക്തയെ ഇല്ലായ്‌മ ചെയ്യുന്ന ഓർഡിനൻസിൽ ഗവർണർ ഒപ്പിടരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.