ETV Bharat / state

ഡിജിപിക്കെതിരെ അഴിമതിയാരോപണവുമായി രമേശ് ചെന്നിത്തല

അഴിമതിക്കെതിരെ സംസാരിക്കുന്നവരുടെ വായ മൂടിക്കെട്ടുന്നത് ഫാസിസമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

dgp loknath behra  ramesh chennithala  ഡിജിപി ലോക്‌നാഥ് ബെഹ്റ  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  ആഭ്യന്തര വകുപ്പ്  അഴിമതിയാരോപണം
ഡിജിപിക്കെതിരെ അഴിമതിയാരോപണവുമായി രമേശ് ചെന്നിത്തല
author img

By

Published : Mar 6, 2020, 2:40 PM IST

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്റക്കെതിരെ വീണ്ടും അഴിമതിയാരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചട്ടങ്ങൾ മറികടന്ന് ഡിജിപി നടത്തിയ രണ്ട് ഇടപാടുകളുടെ രേഖകൾ കൂടി രമേശ് ചെന്നിത്തല പുറത്തുവിട്ടു. സർക്കാരിന്‍റെ അനുമതിയില്ലാതെ 145 വാഹനങ്ങളും 70 മൾട്ടിമീഡിയ പ്രൊജക്‌ടറുകളും വാങ്ങി. ഇത് പിന്നീട് ആഭ്യന്തര വകുപ്പ് സാധൂകരിച്ച് നൽകിയെന്നും അദ്ദേഹം ആരോപിച്ചു.

ഡിജിപിക്കെതിരെ അഴിമതിയാരോപണവുമായി രമേശ് ചെന്നിത്തല

പർച്ചേസിനുള്ള എല്ലാ ചട്ടങ്ങളും കാറ്റിൽ പറത്തിയായിരുന്നു രണ്ട് ഇടപാടുകളും. ചട്ടവിരുദ്ധമായി ഡിജിപി നടത്തുന്ന എല്ലാ ഇടപാടുകളും സർക്കാർ സാധൂകരിച്ച് നൽകുകയാണ്. മുഖ്യമന്ത്രി ഡിജിപിയെ വെള്ളപൂശാൻ ശ്രമിക്കുന്നത് അപമാനകരമാണ്. അഴിമതിക്കാരെ സംരക്ഷിക്കുന്നതും അത് പുറത്തുകൊണ്ടുവന്നവരെ ശിക്ഷിക്കുന്നതും പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അഴിമതിക്കെതിരെ സംസാരിക്കുന്നവരുടെ വായ മൂടിക്കെട്ടുന്നത് ഫാസിസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.