തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപിച്ച പുതിയ 100 ദിന കർമ്മ പദ്ധതി തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ഓണക്കാലത്ത് 100 ദിന കർമ്മപരിപാടി പ്രഖ്യാപിച്ച് ജനങ്ങളെ കബളിപ്പിച്ച മുഖ്യമന്ത്രി ക്രിസ്‌മസ് കാലത്തും അതേ തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ തവണ പ്രഖ്യാപിച്ച 100 ദിന പരിപാടികൾ മിക്കവയും ഇനിയും നടപ്പിലാക്കിയിട്ടില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
നേരത്തെയുള്ള പദ്ധതികളെല്ലാം നടപ്പിലാക്കി എന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ ഇവയൊക്കെ എവിടെയാണ് നടപ്പിലാക്കിയത് എന്ന് മാത്രം ആർക്കും അറിയില്ല. ബജറ്റിൽ അടക്കം വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് അത് നടപ്പിലാക്കാതെ ജനങ്ങളെ കബളിപ്പിക്കുന്നതാണ് ഈ സർക്കാറിൻ്റെ ശൈലി. അതുതന്നെയാണ് ഇപ്പോഴത്തെ 100 ദിന കർമ്മ പദ്ധതികളിലും നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.