തിരുവനന്തപുരം : അട്ടപ്പാടി ആദിവാസി മേഖലയിലെ ശിശുമരണങ്ങളിൽ ഒന്നാംപ്രതി സർക്കാരെന്ന് രമേശ് ചെന്നിത്തല. സർക്കാരിനെ ഒന്നാംപ്രതിയും ഉദ്യോഗസ്ഥരെ രണ്ടാം പ്രതിയുമാക്കി കേസെടുക്കണമെന്നും മരണപ്പെട്ട കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾക്ക് സർക്കാർ നഷ്‌ടപരിഹാരം നൽകണമെന്നും മുന്‍ പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
പോഷകാഹാരക്കുറവും ചികിത്സാ സംവിധാനങ്ങളുടെ അഭാവവുമാണ് ശിശുമരണങ്ങൾക്ക് കാരണമെന്ന് മുൻപ് മരണങ്ങൾ നടന്ന സമയത്തുതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഹരിക്കുന്നതിൽ ഗുരുതര വീഴ്‌ചയാണ് സർക്കാർ വരുത്തിയത്.
ഇക്കാര്യത്തിൽ സർക്കാരിൻ്റെ കാര്യക്ഷമമായ ഇടപെടൽ ഉണ്ടായിരുന്നെങ്കില്‍ കുഞ്ഞുങ്ങളുടെ ദാരുണമരണം ഒഴിവാക്കാമായിരുന്നെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ അഞ്ച് കുട്ടികളാണ് മരിച്ചത്.