ETV Bharat / state

Uniform civil code | സിപിഎമ്മിന്‍റേത് ഹിന്ദു-മുസ്‌ലിം ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം, ലക്ഷ്യം പത്ത് വോട്ട് നേടല്‍ : രമേശ്‌ ചെന്നിത്തല

author img

By

Published : Jul 3, 2023, 8:01 PM IST

ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച സിപിഎം നിലപാടില്‍ പ്രതികരണവുമായി രമേശ്‌ ചെന്നിത്തല. സിപിഎം വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് കുറ്റപ്പെടുത്തല്‍.

Ramesh Chennithala about CPM  Uniform Civil Code  Ramesh Chennithala  Uniform civil code  ലക്ഷ്യം ആളെ പറ്റിച്ച് പത്ത് വോട്ട് നേടല്‍ മാത്രം  രമേശ്‌ ചെന്നിത്തല  ഏകീകൃത സിവില്‍ കോഡിനെതിരെയുള്ള സിപിഎം നടപടി  ഏകീകൃത സിവില്‍ കോഡ്  മുന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല  സിപിഎം  സിപിഎം വാര്‍ത്തകള്‍  സിപിഎം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala  ബിജെപി
മുന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം : ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ ഹിന്ദു-മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനാണ് സിപിഎം ശ്രമമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. തെരഞ്ഞെടുപ്പിലെ നാല് വോട്ട് ലക്ഷ്യമിട്ടാണ് വര്‍ഗീയ ധ്രുവീകരണത്തിന് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം തലസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേരള മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യത്തില്‍ ഒരേ നിലപാടാണ്.

തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് ബിജെപി ഏകീകൃത സിവില്‍ കോഡ് മുന്നോട്ടുവച്ചത്. ഇത് ഉപയോഗിച്ച് കലക്ക വെള്ളത്തില്‍ മീന്‍പിടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഇതില്‍ സിപിഎമ്മിന് ഒരു ആത്മാര്‍ഥതയുമില്ല.

ഈ വിഷയത്തില്‍ നേരത്തെ ഇഎംഎസ് എടുത്ത നിലപാട് തള്ളി പറഞ്ഞിട്ട് വേണം സിപിഎം ഇപ്പോള്‍ സമരത്തിനിറങ്ങേണ്ടത്. നേരത്തെ എടുത്ത നിലപാട് സിപിഎം ഇതുവരെ തള്ളി പറഞ്ഞിട്ടില്ല. എന്നാല്‍ ഇക്കാര്യം ആദ്യം മുതല്‍ കോണ്‍ഗ്രസ് എതിര്‍ത്തതാണ്. ഹിന്ദു മുസ്‌ലിം ഭിന്നതയല്ല ഇവിടുത്തെ പ്രശ്‌നം. ഹിന്ദുക്കളില്‍ തന്നെ ഏക സിവില്‍ കോഡ് വിഷയത്തില്‍ എതിരഭിപ്രായമുണ്ട്.

സിപിഎം ആത്മാര്‍ഥതയില്ലാതെ മുതലെടുപ്പിനാണ് ശ്രമിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സമരത്തില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല. ആ കേസുകള്‍ പിന്‍വലിക്കണമെന്ന് നിയമസഭയ്ക്ക് അകത്തും പുറത്തും നിരവധി തവണ ആവശ്യപ്പെട്ടതാണ്. എന്നാല്‍ അതിന് തയ്യാറാകാതെയാണ് ഇപ്പോള്‍ ഏക സിവില്‍ കോഡ് വിഷയത്തില്‍ പ്രതിഷേധത്തിന് സിപിഎം ഒരുങ്ങുന്നത്.

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് അടുത്തുവരുന്നത് കൊണ്ട് മാത്രമാണ് സിപിഎം ഇതിന് ഒരുങ്ങുന്നത്. രാഷ്ട്രീയ അജണ്ട മാത്രമാണുള്ളത്. ഭിന്നിപ്പുണ്ടാക്കി മുതലെടുപ്പിനാണ് ശ്രമിക്കുന്നത്. അല്ലാതെ ആത്മാര്‍ഥതയുള്ള സമീപനമല്ല സ്വീകരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ആളുകളെ പറ്റിച്ച് പത്ത് വോട്ട് നേടാനാണ് സിപിഎം ശ്രമിക്കുന്നത്. ഇതൊന്നും ജനങ്ങള്‍ വിശ്വസിക്കില്ല. അഴിമതിയില്‍ മുഖം നഷ്‌ടപ്പെട്ട് സംസ്ഥാന സര്‍ക്കാറും സിപിഎമ്മും ഇത് ഒരു അവസരമായി കാണുകയാണ്. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ ഒരു നിലപാട് മാത്രമേയുള്ളൂ. അത് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയം ഉന്നയിച്ച് യുഡിഎഫിനെ ദുര്‍ബലമാക്കാമെന്ന് സിപിഎം കരുതേണ്ട. യുഡിഎഫ് ഒറ്റക്കെട്ടായി തന്നെ ഏകസിവില്‍ കോഡിനെ എതിര്‍ക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സിപിഎമ്മിന്‍റേത് ഉന്മൂലന രാഷ്ട്രീയം : സിപിഎം എന്നും പിന്‍തുടരുന്നത് ഉന്‍മൂലന രാഷ്ട്രീയമാണെന്ന് രമേശ് ചെന്നിത്തല. രാഷ്ട്രീയ എതിരാളികളെ നിരവധി തവണ സിപിഎം കൊന്നുതളളിയിട്ടുണ്ട്. സിപിഎമ്മിന്‍റെ കണ്ണിലെ കരടാണ് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. അതുകൊണ്ട് തന്നെ നിരവധി തവണ അദ്ദേഹത്തെ ഇല്ലാതാക്കാനും സിപിഎം ശ്രമിച്ചിട്ടുണ്ട്.

ആറ് തവണ സിപിഎം കൊല്ലാന്‍ നോക്കിയെന്ന സുധാകരന്‍റെ പ്രസ്‌താവന കഴമ്പുള്ളതാണ്. കെ.എം ഷാജിയേയും വേട്ടയാടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഷാജിക്കെതിരെ കേസുകളെടുത്തത്. അത് ഹൈക്കോടതി തന്നെ തള്ളി കളഞ്ഞു. ഇപ്പോള്‍ സര്‍ക്കാറിന്‍റെ ഖജനാവില്‍ നിന്ന് പണമെടുത്ത് സുപ്രീംകോടതിയില്‍ പോവുകയാണ് സര്‍ക്കാര്‍. ഇത് ശരിയായ നടപടിയല്ലെന്നും ചെന്നിത്തല പറഞ്ഞു.

ഹൈബി ഈഡന്‍റേത് പക്വതയില്ലാത്ത നടപടി : തലസ്ഥാനം തിരുവനന്തപുരത്തുനിന്നും കൊച്ചിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ലോക്‌ സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ നോട്ടിസ് നല്‍കിയ ഹൈബി ഈഡന്‍റെ നടപടി പക്വതയില്ലാത്തതാണെന്ന് രമേശ് ചെന്നിത്തല. ആരും അംഗീകരിക്കുന്ന ഒരാവശ്യമല്ല അദ്ദേഹം ഉന്നയിച്ചത്. ഇത്തരമൊരു ചര്‍ച്ച ഇപ്പോള്‍ ഉയര്‍ത്തേണ്ട ഒരാവശ്യവും നിലവിലില്ല. വിദേശത്ത് നിന്നെത്തിയാല്‍ വ്യക്തിപരമായി ഹൈബി ഈഡനുമായി വിഷയം സംസാരിക്കും. സംഘടനപരമായ ഇടപെടല്‍ കെപിസിസി പ്രസിഡന്‍റ് നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.