തിരുവനന്തപുരം: റാന്നിയില്‍ പന്ത്രണ്ട് വയസുകാരി തെരുവ് നായയുടെ കടിയേറ്റ് മരിച്ചതിന്‍റെ ധാര്‍മിക ഉത്തരവാദിത്തം ആരോഗ്യമന്ത്രി വീണ ജോര്‍ജിനെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം ജില്ലയിലുണ്ടായ സംഭവമായിട്ടും മന്ത്രി ഇത് ഗൗരവമായെടുത്തില്ല. പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനാകാത്തത് വാക്‌സിന്‍റെ ഗുണനിലവാരം സംബന്ധിച്ച് സംശയം ജനിപ്പിക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
വാക്‌സിന്‍റെ ഗുണനിലവാരം പരിശോധിക്കാന്‍ വിദഗ്‌ധ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചെങ്കിലും ആരോഗ്യമന്ത്രി അത് ഗൗരവമായി എടുത്തിട്ടില്ലെന്ന് വേണം പറയാനെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്‌ചയാണ് ഉണ്ടായിരിക്കുന്നതെന്നും കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയെങ്കിലും സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇത്തരം ദാരുണമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
also read: തെരുവ് നായയുടെ കടിയേറ്റ 12കാരി മരിച്ച സംഭവം, ചികിത്സ പിഴവ് അല്ലെന്ന് ആശുപത്രി അധികൃതര്‍