ഗവർണറെ തിരിച്ചുവിളിക്കാനുള്ള പ്രമേയത്തില്‍ ഉറച്ചു നില്‍ക്കും: രമേശ് ചെന്നിത്തല - ഗവർണറെ തിരിച്ചുവിളിക്കാനുള്ള പ്രമേയത്തില്‍ ഉറച്ചു നില്‍ക്കും; രമേശ് ചെന്നിത്തല
താന്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണെന്ന മന്ത്രി എ.കെ ബാലന്റെ പ്രസ്താവന വേദനിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഭാ നേതാവായ മുഖ്യമന്ത്രി അതിന് തയ്യറാകാത്തത് കൊണ്ടാണ് തനിക്ക് പ്രമേയത്തിന് നോട്ടീസ് നല്‍കേണ്ടി വന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തെ പുച്ഛിക്കുന്ന ഗവര്‍ണര്‍ നിയമസഭയെ മാത്രമല്ല ജനങ്ങളെയും അധിക്ഷേപിക്കുകയാണ്. എന്നാല്‍ ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി ഒന്നും പറയുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. തനിക്കതില്‍ രാഷ്ട്രീയം കളിക്കേണ്ട കാര്യമില്ല. പ്രതിപക്ഷ നേതാവ് എന്ന് നിലയിലുള്ള ഉത്തരവാദിത്വം നിറവേറ്റുക മാത്രമാണ് ചെയ്തത്. എന്നാൽ താന്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണെന്ന മന്ത്രി എ.കെ ബാലന്റെ പ്രസ്താവന വേദനിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിചേർത്തു. പ്രമേയത്തിന് നോട്ടീസ് നല്‍കിയ ശേഷം ഗവര്‍ണര്‍ മുഖ്യമന്ത്രിയെ പുകഴ്ത്തിയതില്‍ അസ്വാഭാവികതയുണ്ട്. പ്രമേയത്തെ സര്‍ക്കാരും എല്‍ഡിഎഫും പിന്തുണയ്ക്കുമെന്നാണ് ഉറച്ച് വിശ്വസിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Body:.....Conclusion: