ETV Bharat / state

സര്‍വകലാശാല ഉത്തരക്കടലാസ് മോഷണം; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്

അന്വേഷണം സിബിഐക്ക് കൈമാറാൻ വിസമ്മതിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ക്രൈംബ്രാഞ്ച് അന്വേഷണത്തെയും അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം

author img

By

Published : Jul 27, 2019, 9:15 PM IST

Ramesh Chennitala

തിരുവനന്തപുരം: സര്‍വകലാശാല ഉത്തരക്കടലാസ് മോഷണക്കേസ് അന്വേഷണം സിബിഐയ്ക്ക് കൈമാറാൻ വിസമ്മതിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ക്രൈംബ്രാഞ്ച് അന്വേഷണത്തെയും അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ദുരൂഹമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഈ കേസിന്‍റെ അന്വേഷണം മറ്റ് എസ്എഫ്ഐ നേതാക്കളിലേക്കും സര്‍ക്കാരിന് താല്‍പര്യമുള്ള ജീവനക്കാരിലേക്കും നീങ്ങാനിടയുള്ളതിനാലാണ് അന്വേഷണത്തെ തടസപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പ്രതിപക്ഷ നേതാവ് ആരോപിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി തയ്യാറാവുമ്പോള്‍ മുഖ്യമന്ത്രി അത് വേണ്ടെന്ന് പറയുന്നത് അത്ഭുതകരമാണ്. തട്ടിപ്പിന്‍റെ വ്യാപ്തി നോക്കുമ്പോള്‍ സിബിഐയെപ്പോലുള്ള ഒരു ഉന്നത ഏജന്‍സിക്ക് മാത്രമേ സത്യം പുറത്തുകൊണ്ടു വരാൻ കഴിയൂ.

സര്‍വകലാശാല ചോദ്യപേപ്പര്‍ മോഷണക്കേസിലെ പ്രതിയായ ശിവരഞ്ജിത്തിന് പി.എസ്.സി.യുടെ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് കിട്ടിയതിലെ ദുരൂഹത വര്‍ധിച്ചിരിക്കുകയാണ്. ഇദ്ദേഹം എംഎ ഒന്ന്, രണ്ട് സെമസ്റ്റര്‍ പരീക്ഷകളില്‍ രണ്ടും നാലും മാര്‍ക്ക് മാത്രമാണ് നേടിയിട്ടുള്ളത്. ഇങ്ങനെയുള്ള ഒരാള്‍ എങ്ങനെ പി.എസ്.സിയുടെ പരീക്ഷയില്‍ ഒന്നാം റാങ്കു നേടി എന്നതിലെ ദുരൂഹത നീക്കം ചെയ്യണം. ഇക്കാര്യത്തിലും സമഗ്രമായ ഒരു അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാവുന്നില്ല. പി.എസ്.യുടെ ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തിലൂടെ ഇതിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ കഴിയുമോ എന്ന് സംശയമാണ്.
ലക്ഷക്കണക്കിന് യുവാക്കളുടെയും യുവതികളുടെയും ഭാവിയെ നേരിട്ട് ബാധിക്കുന്ന ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം തന്നെ വേണം. പി.എസ്.സിയുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ പ്രതിപക്ഷം മുന്നോട്ടുവെക്കുന്ന ക്രിയാത്മക നിര്‍ദേശങ്ങളെ പി.എസ്.സിയെ തകര്‍ക്കാനുള്ള ശ്രമമായി ദുര്‍വ്യാഖ്യാനം ചെയ്ത് സമഗ്രമായ അന്വേഷണത്തെ അട്ടിമറിക്കരുത്. ഡിജിപി പ്രഖ്യാപിച്ചിട്ടുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തെ എന്തിനാണ് സര്‍ക്കാര്‍ എതിര്‍ക്കുന്നത് എന്ന കാര്യം മുഖ്യമന്ത്രി പൊതുസമൂഹത്തോട് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Intro:സര്‍വ്വകലാശാല ഉത്തരക്കടലാസ് തട്ടിപ്പ് കേസ് സി.ബി.ഐ.യെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ വിസ്സമ്മതിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ക്രൈംബ്രാഞ്ച് അന്വേഷണത്തെയും അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ദുരൂഹമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.Body:ഈ കേസിന്റെ അന്വേഷണം മറ്റ് എസ്.എഫ്.ഐ. നേതാക്കളിലേക്കും സര്‍ക്കാരിന് താത്പര്യമുള്ള ജീവനക്കാരിലേക്കും നീങ്ങാനിടയുള്ളതിനാലാണ് അന്വേഷണത്തെ തടസ്സപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ പ്രതിപക്ഷ നേതാവ് ആരോപിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി. തയ്യാറാവുമ്പോള്‍ മുഖ്യമന്ത്രി അത് വേണ്ടെന്ന് പറയുന്നത് അത്ഭുതകരമാണ്. കേസന്വേഷണത്തിന്റെ ദിശയും രീതിയും എപ്രകാരമായിരിക്കണമെന്ന്  ഒരു മുഖ്യമന്ത്രിതന്നെ തീരുമാനിക്കുന്നതും ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കുന്നതും ആദ്യമാണ്.
ഈ തട്ടിപ്പിന്റെ വ്യാപ്തി നോക്കുമ്പോള്‍ സി.ബി.ഐ.യെപ്പോലുള്ള ഒരു ഉന്നത ഏജന്‍സിയുടെ അന്വേഷണം കൊണ്ടു മാത്രമേ മുഴുവന്‍ വിവരങ്ങളും പുറത്തുകൊണ്ടുവരാനാകൂ. സര്‍വ്വകലാശാല ചോദ്യപേപ്പര്‍ മോഷണക്കേസിലെ പ്രതിയായ ശിവരഞ്ജിത്തിന് പി.എസ്.സി.യുടെ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് കിട്ടിയതിലെ ദുരൂഹത വര്‍ദ്ധിച്ചിരിക്കുകയാണ്. ഇദ്ദേഹം എം.എ ഒന്ന്, രണ്ട് സെമസ്റ്റര്‍ പരീക്ഷകളില്‍ രണ്ടും നാലും മാര്‍ക്ക് മാത്രമാണ് നേടിയിട്ടുള്ളത്. ഇങ്ങനെയുള്ള ഒരാള്‍ എങ്ങനെ പി.എസ്.സി.യുടെ പരീക്ഷയില്‍ ഒന്നാം റാങ്കു നേടി എന്നതിലെ ദുരൂഹത നീക്കം ചെയ്യേണ്ടതുണ്ട്. ഇക്കാര്യത്തിലും സമഗ്രമായ ഒരു അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാവുന്നില്ല. പി.എസ്.യുടെ ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തിലൂടെ ഇതിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ കഴിയുമോ എന്ന് സംശയമാണ്.
ലക്ഷക്കണക്കിന് യുവാക്കളുടെയും യുവതികളുടെയും ഭാവിയെ നേരിട്ട് ബാധിക്കുന്ന ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം തന്നെ വേണം. പി.എസ്.സിയുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ പ്രതിപക്ഷം മുന്നോട്ടുവയ്ക്കുന്ന ക്രിയാത്മക നിര്‍ദ്ദേശങ്ങളെ പി.എസ്.സിയെ തകര്‍ക്കാനുള്ള ശ്രമമായി ദുര്‍വ്യാഖ്യാനം ചെയ്ത് സമഗ്രമായ അന്വേഷണത്തെ അട്ടിമറിക്കരുത്. ഡി.ജി.പി പ്രഖ്യാപിച്ചിട്ടുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തെ എന്തിനാണ് സര്‍ക്കാര്‍ എതിര്‍ക്കുന്നത് എന്ന കാര്യം മുഖ്യമന്ത്രി പൊതുസമൂഹത്തോട് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.