ETV Bharat / state

'ജനങ്ങളുടെ അഭിപ്രായം തേടിയില്ല, വിഴിഞ്ഞം തുറമുഖം പദ്ധതി ജനാധിപത്യ വിരുദ്ധം';രാമചന്ദ്ര ഗുഹ - 13 തുറമുഖങ്ങളും 8 വിമാനത്താവളങ്ങളും അദാനിക്ക്

vizhinjam international sea port: ജനങ്ങളുടെ അഭിപ്രായം തേടാതെ നടപ്പിലാക്കിയ പദ്ധതിയാണ് വിഴിഞ്ഞമെന്ന് പ്രശസ്‌ത പരിസ്ഥിതി പ്രവർത്തകൻ രാമചന്ദ്ര ഗുഹ

Ramachandra guha on vizhinjam port  Ramachandra guha reaction  vizhinjam international sea port  vizhinjam news  Ramachandra guha on vizhinjam is anti democratic  വിഴിഞ്ഞം തുറമുഖം പദ്ധതി  വിഴിഞ്ഞം തുറമുഖം പദ്ധതി ജനാധിപത്യ വിരുദ്ധം  രാമചന്ദ്ര ഗുഹ വിഴിഞ്ഞത്തെക്കുറിച്ച്  വിഴിഞ്ഞം തുറമുഖ പ്രത്യാഘാത പഠന റിപ്പോർട്ട്  വിഴിഞ്ഞം ജനകീയ സമിതി  ജനങ്ങളുടെ അഭിപ്രായം തേടാതെ നടപ്പിലാക്കിയ പദ്ധതി  13 തുറമുഖങ്ങളും 8 വിമാനത്താവളങ്ങളും അദാനിക്ക്  വിഴിഞ്ഞത്തെ മത്സ്യതൊഴിലാളികളുടെ പ്രശ്രനം
Ramachandra guha
author img

By ETV Bharat Kerala Team

Published : Nov 21, 2023, 3:22 PM IST

രാമചന്ദ്ര ഗുഹ സംസാരിക്കുന്നു

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം പദ്ധതി ജനാധിപത്യ വിരുദ്ധമെന്ന് പ്രശസ്‌ത പരിസ്ഥിതി പ്രവർത്തകനും ചരിത്രകാരനുമായി രാമചന്ദ്ര ഗുഹ. വിഴിഞ്ഞം ജനകീയ സമിതി തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച 'വിഴിഞ്ഞം തുറമുഖ പ്രത്യാഘാത പഠന റിപ്പോർട്ട്' പ്രകാശനച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ അഭിപ്രായം തേടാതെ നടപ്പിലാക്കിയ പദ്ധതിയാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയെന്ന് പഠന റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട് (Ramachandra Guha on vizhinjam international sea port).

ലോകത്തെ ഒരു സർവകലാശാലയ്ക്കും തയ്യാറാക്കാൻ കഴിയാത്ത ഗവേഷണ റിപ്പോർട്ടാണിത്. ബിജെപി, എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ നടപ്പാക്കിയ പദ്ധതി സുതാര്യമല്ലെന്ന് പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ 13 തുറമുഖങ്ങളും 8 വിമാനത്താവളങ്ങളും അദാനിയുടേ കൈയിലാണ്. സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന കോർപറേറ്റാണ് അദാനി. പഠന റിപ്പോർട്ട്‌ വലിയ സാമൂഹിക പ്രവർത്തനമാണ്.

കഴിഞ്ഞ നവംബറിൽ ആരംഭിച്ച പഠനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ടിന്‍റെ ഡ്രാഫ്റ്റായിരുന്നു മത്സ്യബന്ധന ദിനത്തിൽ വിഴിഞ്ഞം ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രകാശിപ്പിച്ചത്. പ്രതിഫലം വാങ്ങാതെയാണ് ഗവേഷകർ റിപ്പോർട്ട് തയ്യാറാക്കിയതെന്ന് ചടങ്ങിൽ ലത്തീൻ അതിരൂപത ബിഷപ് ഫാ യുജിൻ പെരേര പറഞ്ഞു. സർക്കാരിന് ഇതു വരെ സാധിക്കാത്ത കാര്യം നമ്മുക്ക് സാധിച്ചിരിക്കുന്നുവെന്ന് ഫാ തോമസ് ജെ നെറ്റൊ പറഞ്ഞു.

കലാകാലങ്ങളായി മത്സ്യതൊഴിലാളികളെ ബോധപൂർവം ഒഴിവാക്കുന്നു. കൂടുതൽ സ്ഥലങ്ങൾ കോർപ്പറേറ്റുകൾക്ക് കൈമാറാനുള്ള വ്യഗ്രതയിലാണ് സർക്കാർ. തീരദേശ ഹൈവേ, കെ റെയിൽ പോലെയുള്ള പദ്ധതികളുമായി മുന്നോട്ട് പോവുകയാണ് സർക്കാരെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: പറഞ്ഞ് പറ്റിച്ചു, ആനുകൂല്യങ്ങള്‍ ഇല്ല; വിഴിഞ്ഞത്ത് മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ തടഞ്ഞ് തൊഴിലാളികള്‍

പദ്ധതിയുടെ പാരിസ്ഥിതിക സാമൂഹിക വിഷയങ്ങൾ പരിശോധിക്കുകയാണ് പഠനമെന്നും വികസനത്തിന് എതിരല്ലെന്നും പഠന റിപ്പോർട്ട് തയ്യാറാക്കിയ ഗവേഷക സംഘത്തിന്‍റെ അധ്യക്ഷനും ദേശീയ ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തിലെ മുൻ ചീഫ് സയന്‍റിസ്‌റ്റുമായ ഡോ.കെവി തോമസ് പറഞ്ഞു.

സുതാര്യമായല്ല, വസ്‌തുതകൾ മറച്ചുവെച്ച് കൊണ്ടാണ് പദ്ധതി നടപ്പിലാക്കിയത്. ക്രെയിൻ കൊണ്ടു വന്നപ്പോൾ തന്നെ വലിയ ആഘോഷങ്ങൾ നാം കണ്ടതാണ്. 7.6 ക്യൂബിക് മീറ്റർ മണ്ണ് തുറമുഖത്തിന് ഉള്ളിൽ നിന്ന് തന്നെ എടുത്ത് മാറ്റുന്നു.

721 ലക്ഷം ക്യൂബിക് മീറ്റർ മണ്ണാണ് ആകെ തുറമുഖം അടക്കമുള്ള പ്രദേശത്തെ തീരത്തുള്ളത്. വർഷത്തിൽ 30000 ക്യൂബിക് മീറ്റർ മണ്ണ് ഇത്തരത്തിൽ എടുത്ത് മാറ്റുമ്പോൾ കടൽ ആവാസ വ്യവസ്ഥയെ അത് ഗുരുതരമായി ബാധിക്കും.

ആശങ്കയുണര്‍ത്തുന്ന ഇത്തരം വിഷയങ്ങള്‍ അവതരിപ്പിക്കാൻ പോർട്ട്‌ അധികൃതരെ സമീപിച്ചിരുന്നു. എന്നാൽ ചർച്ച സർക്കാർ ഉത്തരവ് വാങ്ങിയ ശേഷമാകാമെന്നായിരുന്നു മറുപടി. തീരദേശത്തെ പ്രശ്‌നങ്ങളെ ക്ഷമയോടെ കേൾക്കാൻ സർക്കാർ തയ്യാറാകണമെന്നും ഫാ തോമസ് ജെ നെറ്റൊ പറഞ്ഞു.

ALSO READ:VD Satheesan On UDF's Second Secretariat Blockade : വിഴിഞ്ഞത്ത് എത്തിയത് കപ്പലല്ല ക്രെയിൻ, ഗതികേട് കൊണ്ടാണ് ഉദ്‌ഘാടനത്തിന് പോയത് : വി.ഡി സതീശൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.