ETV Bharat / state

രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 12 ന്

കേരളത്തില്‍ നിന്നുള്ള അബ്‌ദുൽ വഹാബ്, കെ.കെ.രാഗേഷ്, വയലാർ രവി എന്നിവരുടെ കാലാവധി പൂർത്തിയാകുന്ന ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്

തിരുവനന്തപുരം  രാജ്യസഭ തെരഞ്ഞെടുപ്പ്  തിരുവനന്തപുരം വാര്‍ത്തകള്‍  Rajyasabha election to three vacant seats on april 12  Rajyasabha election  Rajyasabha election latest news  രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 12 ന്
മൂന്ന് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 12 ന്
author img

By

Published : Mar 17, 2021, 4:10 PM IST

തിരുവനന്തപുരം: ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 12ന്. മാർച്ച് 24ന് തെരഞ്ഞെടുപ്പ് വിഞ്ജാപനമിറങ്ങും. മുസ്‌ലീംലീഗിൽ നിന്നുള്ള അബ്‌ദുൽ വഹാബ്, സിപിഎം പ്രതിനിധി കെ.കെ.രാഗേഷ്, കോൺഗ്രസ് പ്രതിനിധി വയലാർ രവി എന്നിവരുടെ കാലാവധിയാണ് പൂർത്തിയാകുന്നത്. ഈ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. മാർച്ച് 21നാണ് ഇവരുടെ കാലാവധി അവസാനിക്കുന്നത്.

നിലവിലെ അംഗസംഖ്യയിൽ ഭരണപക്ഷത്തിന് രണ്ട് പേരെയും പ്രതിപക്ഷത്തിന് ഒരാളെയും വിജയിപ്പിക്കാം. മുസ്‌ലീം ലീഗിന് യുഡിഎഫിലെ ഒഴിവു വരുന്ന സീറ്റ് നൽകും. ഇടതു മുന്നണിയിലെ ഒരു സീറ്റിൽ സിപിഎം തന്നെ മത്സരിക്കും. വിജയിപ്പിക്കാൻ കഴിയുന്ന രണ്ടാമത്തെ സീറ്റിൽ മുന്നണി യോഗം ചർച്ച ചെയ്‌ത് തീരുമാനമെടുക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.