ETV Bharat / travel-and-food

മഹാവിസ്‌മയമായി തഞ്ചാവൂർ പെരിയ കോവിൽ; യാത്ര പ്ലാന്‍ ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ - THANJAVUR BRIHADESHWARA TEMPLE

അധികാരത്തിൽ ഉള്ളവർ ഈ ക്ഷേത്രം സന്ദർശിക്കാൻ പാടില്ലത്രേ.. പ്രണയിതാക്കളിൽ ഒരാൾ മാത്രം ഇവിടെ എത്തിയാൽ ആ പ്രണയം തകരുമെന്നും വിശ്വസിക്കപ്പെടുന്നു.

TOURIST DESTINATIONS IN TAMIL NADU  HOW TO REACH THANJAVUR TEMPLE  THANJAVUR TEMPLE CELEBRATIONS  THANJAVUR TEMPLE TAMIL NADU
Thanjavur Brihadeeswara Temple (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 28, 2024, 12:10 PM IST

Updated : Nov 29, 2024, 8:51 AM IST

മഹാവിസ്‌മയം!!! തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രത്തിന് മുന്നിൽ എത്തിയാൽ ആരും അറിയാതെ പറഞ്ഞു പോകുന്ന വാക്കാണിത്. ലോകത്തിനു മുന്നിൽ ചോളരടങ്ങുന്ന ദ്രാവിഡവംശക്കാരുടെ മുൻതലമുറ പടുത്തുയർത്തിയ മഹാവിസ്‌മയം. കുഞ്ചരമല്ലൻ രാജരാജ പെരുന്തച്ചന്‍റെ കരവിരുത് കണ്ടു വേണം രണ്ടു ഗോപുരവും കടന്ന് ബൃഹദീശ്വര ക്ഷേത്രം അഥവാ പെരിയ കോവിലിനു മുന്നിൽ എത്താൻ.

ഒറ്റ കല്ലിൽ തീർത്ത ഭീമൻ നന്ദിയെയും വണങ്ങി നേരെ പടവുകൾ കയറി ക്ഷേത്രത്തിന് അകത്തേക്ക് കടക്കാം. തച്ചന്‍റെ മാന്ത്രിക വിരൽകൊണ്ട് കൊത്തുപണികളാലുള്ള കൽതൂണുകൾക്ക് ഇടയിലൂടെ നടന്ന് നീങ്ങിയാൽ മുന്നിൽ തെളിയും ഏറ്റവും വലിയ ശിവലിംഗം. 13 അടി ഉയരമുള്ള പ്രതിഷ്‌ഠയായ ശിവലിംഗം തുടങ്ങി കമാനങ്ങളിലെ ചില ഭിത്തികൾ വരെ ഒറ്റക്കല്ലിൽ നിർമിച്ചതാണെന്നത് അത്ഭുതപ്പെടുത്തും.

നിഴൽ വീഴാത്ത മഹാവിസ്‌മയം തഞ്ചാവൂർ ബൃഹദീശ്വരക്ഷേത്രം (ETV Bharat)

1000 ആനകളെയും 5000 കുതിരകളെയും 1,30,000 പടയാളികളെയും 1.3 ലക്ഷം ടൺ കരിങ്കല്ലുകളും ഉപയോഗിച്ച് വർഷങ്ങൾക്കൊണ്ട് പൂർത്തിയാക്കിയ ക്ഷേത്രമാണ് ഇതെന്ന് ചരിത്രം പറയുന്നു. രാത്രിയിൽ സ്വർണം പോലെ തിളങ്ങുന്ന രാജ്യത്തെ ഏറ്റവും വലിപ്പമുള്ള ക്ഷേത്രങ്ങളിൽ ഒന്നായ പെരിയ കോവിൽ കാണാൻ ഓരോ ദിവസവും ആയിരങ്ങളാണ് എത്തുന്നത്.

ആരാധന മാത്രമല്ല, ചരിത്രപ്രാധാന്യം കൊണ്ട് കൂടിയാണ് ഈ ക്ഷേത്രം ഇത്രയും ശ്രദ്ധയാകർഷിക്കുന്നത്. ക്ഷേത്ര ഗോപുരത്തിനു അകത്ത് കയറിയാൽ ചോള സാമ്രാജ്യത്തിന്‍റെ വീര ഇതിഹാസ കഥകൾ കാതിൽ മുഴങ്ങും. ഒരു കൽക്ഷേത്രത്തെ ആയിരംകൊല്ലം ഇങ്ങനെ നിർത്തിയ ശിൽപികളെയും അവരുടെ കണക്കുകളെയും നമിക്കേണ്ടി വരും. കാലത്തെ അതിജീവിച്ച് ഒരു അത്ഭുതമായി നിലനിൽക്കുന്ന തഞ്ചാവൂർ ബൃഹദീശ്വരക്ഷേത്രം യുനസ്‌കോയുടെ ലോക പൈതൃക സ്‌മാരക പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്.

TOURIST DESTINATIONS IN TAMIL NADU  HOW TO REACH THANJAVUR TEMPLE  THANJAVUR TEMPLE CELEBRATIONS  THANJAVUR TEMPLE TAMIL NADU
THANJAVUR BRIHADESHWARA TEMPLE (ETV Bharat)
തഞ്ചാവൂർ എന്ന ക്ഷേത്ര ഗ്രാമം

ബൃഹദീശ്വരക്ഷേത്രത്തെ ചുറ്റി വളർന്നു വന്ന ഒരു നഗരമാണ്‌ തഞ്ചാവൂർ. കാവേരി നദിയുടെ തീരത്തുള്ള സ്ഥലം. തമിഴ്‌നാടിന്‍റെ അന്നപാത്രമെന്നാണ് തഞ്ചാവൂർ അറിയപ്പെടുന്നത്. കൃഷിയും, കരകൗശല വസ്‌തുക്കളുടെ നിർമാണവും, നൃത്തവും, ചിത്രം വരയലും ഇവിടെ കാണാം. രാജരാജചോളനാണ് ക്ഷേത്രനിർമാണത്തിനു മുൻകയ്യെടുത്തത്.

വേഗം നടന്നു നീങ്ങിയാൽ ഒരു മണിക്കൂർ കൊണ്ട് വേണമെങ്കിൽ ക്ഷേത്രം കണ്ടു മടങ്ങാം. എന്നാൽ ഭിത്തികളിലെ എഴുത്തും ശിൽപങ്ങളും കൊത്തുപണികളും അൽപം വിശ്രമവും കൂടി ആയാൽ, മണിക്കൂറുകൾ വേണ്ടി വരും ക്ഷേത്രം കണ്ടു മടങ്ങാൻ. മൂന്നു ഗോപുരവും കടന്നു ശിൽപ വൈവിധ്യങ്ങൾ ആസ്വദിച്ചു വേണം തഞ്ചാവൂർ ചതുരക്കെട്ടിനു പുറത്തിറങ്ങാൻ.

പ്രധാന ഗോപുരത്തിന് 59.82 മീറ്റർ ഉയരമുണ്ട്. അക്കാലത്ത് ഏറ്റവും വലിയ ക്ഷേത്രഗോപുരം തഞ്ചാവൂരായിരുന്നത്രേ. അതിനാലാണ് പെരിയകോവിൽ അഥവാ വലിയ ക്ഷേത്രം എന്ന പേരുവീണത്.

നിഴൽ വീഴാത്ത നിഗൂഢത

ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രങ്ങളിൽ ഒന്നാണ് ബൃഹദീശ്വരക്ഷേത്രം. എന്നാൽ ഉച്ചസമയത്ത് ഈ ക്ഷേത്രത്തിന്‍റെ നിഴൽ ഭൂമിയിൽ പതിക്കില്ല. വർഷത്തിൽ ഒരു സമയത്തും നട്ടുച്ചയ്ക്ക് നിഴൽ വീഴാത്ത വിധത്തിലാണ് ഇത് രൂപകൽപന ചെയ്‌തിരിക്കുന്നതെന്ന് പറയപ്പെടുന്നു.

ക്ഷേത്രം പൂർത്തിയപ്പോൾ ക്ഷേത്രത്തിന്‍റെ ഉയരം കണ്ട് രാജാവിന് ഒരു സംശയം ഉണ്ടായി. അത് ശിൽപിയോട് ചോദിക്കുകയും ചെയ്‌തു. ഈ ക്ഷേത്രം എപ്പോഴെങ്കിലും വീഴാൻ പോകുമോ എന്നായിരുന്നു ആ ചോദ്യം. എന്നാൽ ശിൽപിയുടെ മറുപടി ക്ഷേത്രത്തിന്‍റെ നിഴൽ പോലും ഭൂമിയിൽ വീഴില്ല എന്നായിരുന്നു. അത് സത്യമായി. 81.28 ടൺ ഭാരമുള്ള ക്ഷേത്രത്തിനു മുകളിലെ മകുടം ഇന്നും ക്ഷേത്ര സന്ദർശകർക്ക് മുന്നിൽ അത്ഭുതമായി നിലകൊള്ളുന്നു.

ഇന്നത്തെ സാങ്കേതികവിദ്യയൊന്നും ലഭ്യമല്ലാതിരുന്ന കാലത്ത് ഇത്രയും ഭാരമുള്ള കല്ല് ഗോപുരത്തിനു മുകളിൽ പ്രതിഷ്‌ഠിച്ചത് എങ്ങനെയെന്ന് ആലോചിക്കുമ്പോൾ ആർക്കും ആശ്ചര്യം തോന്നാം. തഞ്ചാവൂരിൽ നിന്ന് ഏതാണ്ട് ആറര കിലോമീറ്റർ ദൂരെയുള്ള സരപല്ലം എന്ന സ്ഥലത്തു നിന്ന് നിർമിച്ച ചരിഞ്ഞ പ്രതലത്തിലൂടെയാണ് ഈ ശില ഗോപുരത്തിന് മുകളിൽ എത്തിച്ചത് എന്നാണ് കരുതപ്പെടുന്നത്.

കേരളന്താകനും രാജരാജൻ തിരുവയിലും കടന്ന്

അഞ്ചുനിലകളുള്ള ആദ്യഗോപുരത്തിന് പേര് കേരളാന്തകൻ തിരുവയൽ എന്നാണ്. കേരളത്തിലെ രാജാവായിരുന്ന ഭാസ്‌കരരവിവർമനെ കീഴടക്കിയതിനെ തുടർന്ന് രാജരാജചോളന് കേരളാന്തകൻ എന്ന ബഹുമതി ലഭിച്ചിരുന്നു. ആ വിജയത്തിന്‍റെ ഓർമയ്ക്കായി ക്ഷേത്രനിർമാണം പൂർത്തിയായി എട്ടുവർഷത്തിനുശേഷം നിർമിച്ചതാണ് ഈ ഗോപുരം. മൂന്നുനിലകളുള്ള രണ്ടാമത്തെ ഗോപുരത്തിന് രാജരാജൻ തിരുവയിൽ എന്നാണ് പേര് നൽകിയിരുന്നത്.

ആദ്യഗോപുരം നിർമിക്കുന്നതിനു മുൻപ് ഇതിന്‍റെ പണി പൂർത്തിയാക്കിയിരുന്നു. ശിവ-പാർവതി പരിണയം, മാർക്കേണ്ഡയനെ കാലനിൽ നിന്ന് രക്ഷിക്കുന്ന ശിവൻ, മുരുകനും വള്ളിയും ഇങ്ങനെ പുരാണ കഥകളിൽനിന്നുള്ള രംഗങ്ങളാണ് കൂടുതലായി കൊത്തിവെച്ചിരിക്കുന്നത്. ഉൾഭാഗത്ത് ബോധിവൃക്ഷച്ചുവട്ടിലിരിക്കുന്ന ബുദ്ധന്‍റെയും യുദ്ധത്തിന് പുറപ്പെടുന്ന ഗണപതിയുടെയും രൂപങ്ങൾക്കൊപ്പം ശിവലിംഗം തലയിലേറ്റി നടക്കുന്ന രാജാക്കന്മാരുടെ ശിൽപങ്ങളും കാണാം.

മാറി മാറി വന്ന അധികാരങ്ങൾ

പതിമൂന്നാം നൂറ്റാണ്ടോടെ ചോളസാമ്രാജ്യത്തിന്‍റെ പ്രതാപകാലം അവസാനിച്ചിരുന്നു. പിന്നീട് തഞ്ചാവൂർ പാണ്ഡ്യന്മാരുടെ ഭരണത്തിൻ കീഴിലായി. ആ സമയത്ത് ഡൽഹി സുൽത്താൻ അലാവുദ്ദീൻ ഖിൽജിയുടെ പടത്തലവനായ മാലിക് കഫൂറിന്‍റെ സൈന്യം തഞ്ചാവൂർ ആക്രമിച്ച് കീഴടക്കിയിരുന്നു. പക്ഷേ, അധികം കഴിയും മുൻപുതന്നെ മാലിക്കിനെ തുരത്തി പാണ്ഡ്യന്മാർ അധികാരം പുനസ്ഥാപിച്ചു.

പിന്നീട് വിജയനഗരസാമ്രാജ്യത്തിന്‍റെ അധികാരപരിധിയിലായി. അവരെ തുരത്തി മധുരൈ നായകന്മാരും കുറച്ചുകാലം തഞ്ചാവൂർ ഭരിച്ചു. 1675-ൽ ശിവജിയുടെ അർധസഹോദരനായിരുന്ന വെങ്കോജി ബോൺസ്ലെയെന്ന മറാത്ത ജനറൽ തഞ്ചാവൂർ ആക്രമിച്ച് കീഴടക്കി രാജാവായി സ്വയം അവരോധിച്ചു. മറാത്താ ഭരണകാലത്താണ് തിരുവുടയാർ കോയിൽ ബൃഹദേശ്വരക്ഷേത്രം എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങിയത്.

തഞ്ചാവൂർ പാലസും നൂറ്റാണ്ടുകൾക്ക് മുന്നേയുള്ള ശിൽപങ്ങളും

ബൃഹദേശ്വരക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്റർ അകലെ തഞ്ചാവൂർ പാലസ് കാണാം. 1674 മുതൽ 1855 വരെ തഞ്ചാവൂരിൽ ഭരണം നടത്തിയിരുന്ന മറാത്താ രാജവംശത്തിലെ ഉൾപ്പെട്ട ബോൺസ്ലെ കുടുംബത്തിന്‍റെ കൊട്ടാരമാണിത്. അരമനൈ എന്നാണ് തദ്ദേശീയർ ഈ കൊട്ടാരത്തെ വിളിക്കുന്നത്.

പഴയ ബസ്സ്റ്റാൻഡിൽ നിന്നും ഇടത്തോട്ട് അരമനൈ റോഡിൽ കയറി മുന്നോട്ട് നീങ്ങിയാൽ റോഡ് അരികിലായി കൊട്ടാരത്തിന്‍റെ പ്രവേശനകവാടം കാണാം. പുറത്തുള്ള കൗണ്ടറിൽനിന്ന് ടിക്കറ്റെടുക്കാം. വിശാലമായ കൊട്ടാരവളപ്പിനകത്ത് പഴമയുടെ ഗരിമ വിളംബരം ചെയ്യുന്ന കെട്ടിടങ്ങൾ.

രാജ്യത്തിന്‍റെ വിലയേറിയ സമ്പത്തായി പരിഗണിക്കപ്പെടേണ്ട ഈ ചരിത്രസ്‌മാരകങ്ങൾ നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങൾ എല്ലാം കാണാം.
രാജകീയപ്രൗഢി വിളംബരം ചെയ്യുന്ന ദർബാർ ഹാളിൽ അറ്റകുറ്റ പ്രവർത്തികള്‍ നടക്കുകയാണ്. പല വലുപ്പത്തിലുള്ള പത്താം നൂറ്റാണ്ടു മുതലുള്ള നടരാജവിഗ്രഹങ്ങളുടെ ഒരു ശേഖരം തന്നെയുണ്ട് ഇവിടെ.

അധികാരത്തിൽ ഉള്ളവർ ഈ ക്ഷേത്രം സന്ദർശിക്കാൻ പാടില്ലത്രേ

അധികാരത്തിൽ ഉള്ളവർ ഈ ക്ഷേത്രത്തിൽ എത്തിയാൽ അധികാരം നഷ്‌ടപ്പെടുമെന്നു പറയപ്പെടുന്നു. ഇത് സംബന്ധിച്ചുള്ള ചില തെളിവുകളും നാട്ടുകാർ പറയുന്നു. കൂടാതെ പ്രണയിക്കുന്നവർ രണ്ടുപേരും അല്ലാതെ ഒരാൾ മാത്രം ഇവിടെ എത്തിയാൽ ആ പ്രണയം തകരുമെന്നും പറയപ്പെടുന്നു.

എങ്ങനെ രണ്ടു ദിവസത്തെ യാത്ര പ്ലാൻ ചെയ്യാം

എല്ലാ ദിവസവും എറണാകുളത്ത് നിന്നും രാത്രി 10.25 നു കാരയ്ക്കൽ എക്‌സ്പ്രസ് (16188) ഉണ്ട്. മൂന്നു ആഴ്‌ച മുന്നേയെങ്കിലും ടിക്കറ്റ് ബുക്ക്‌ ചെയ്യണം. രാവിലെ 8.55 നു വണ്ടി തഞ്ചാവൂരിൽ എത്തും. റെയിൽവേ സ്റ്റേഷൻ രണ്ടു കിലോമീറ്റർ ചുറ്റളവിൽ നിരവധി ഹോട്ടലുകൾ ഉണ്ട്. ഹോട്ടലിൽ നിന്നും ഫ്രഷ് ആയ ശേഷം ഒന്നുകിൽ തഞ്ചാവൂർ പാലസിലേക്ക് പോകാം.

അവിടെ 10.30 മുതൽ 11.30 വരെ തഞ്ചാവൂരിന്‍റെ ചരിത്രം പറയുന്ന വിഡിയോ പ്രദർശിപ്പിക്കും. ഇത് കണ്ട് സ്ഥലങ്ങളും ക്ഷേത്രങ്ങളും തെരഞ്ഞെടുക്കാം. അല്ലെങ്കിൽ തഞ്ചാവൂരിൽ നിന്നും 45 മിനുട്ട് സഞ്ചരിച്ചാൽ കുംഭകോണം എത്താം. ക്ഷേത്ര നഗരം എന്നറിയപ്പെടുന്ന ഇവിടുത്തെ ക്ഷേത്രങ്ങൾ സന്ദർശിച്ച് നവഗ്രഹ ക്ഷേത്രങ്ങളിൽ ഒന്നായ വൈത്തീശ്വരൻ ക്ഷേത്രത്തിലേക്ക് പോകാം.

കുംഭകോണത്ത് നിന്നും ഒന്നര മണിക്കൂർ യാത്ര ചെയ്യണം. മയിലാടുംതുറയും കടന്നുള്ള ഗ്രാമത്തിലാണ് ഈ ക്ഷേത്രം ഉള്ളത്. നാഡീ ജ്യോതിഷത്തിന് പേരുകേട്ട ക്ഷേത്രം ആണിത്. ശിവനെ വൈദ്യനാഥർ അല്ലെങ്കിൽ വൈത്തീശ്വരൻ എന്നർത്ഥം വരുന്ന "രോഗശാന്തിയുടെ ദൈവം" എന്നാണ് ആരാധിക്കുന്നത്.

ഇവിടെ നിന്നും തിരിച്ച് തഞ്ചാവൂരിലേക്ക് പോകാം . അതിനായി ബസും, മയിലാടുംതുറൈ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനും ലഭിക്കും. തിരിച്ചു തഞ്ചാവൂരിൽ എത്തിയാൽ നേരെ ബൃഹദേശ്വരക്ഷേത്രത്തിലേക്ക് പോകാം. സന്ധ്യ കഴിഞ്ഞാൽ ക്ഷേത്രം വർണ വെളിച്ചങ്ങൾക്കൊണ്ട് സ്വർണം പോലെ തിളങ്ങുന്നത് കാണാം.

രണ്ടാം ദിവസവും പുലർച്ചെ ക്ഷേത്രത്തിലേക്ക് പോകാം. 6 മണിക്ക് നട തുറക്കും. ക്ഷേത്രത്തിലെ പുലർച്ചെയുള്ള കാഴ്‌ച അതി മനോഹരമാണ്. അവിടെ നിന്നും ഇറങ്ങി സമീപത്ത് നിരവധി ക്ഷേത്രങ്ങൾ പിന്നെയുമുണ്ട്. കാവേരി നദിയും അതി പുരാതന ഡാമും കണ്ടു മടങ്ങാം. മടങ്ങുമ്പോൾ തഞ്ചാവൂർ പാവ വാങ്ങാൻ മറക്കരുത്. ഈ പാവ പ്രസിദ്ധമാണ്. വൈകിട്ട് തഞ്ചാവൂർ ജങ്ഷനിൽ നിന്നും 6.25 നു 16781 വണ്ടി കയറിയാൽ രാവിലെ 6.55 നു എറണാകുളം എത്താം.

ഉത്സവം, ദർശന സമയം

ഏപ്രിൽ മേയ് മാസങ്ങളിലായി 18 ദിവസം നീണ്ടുനിൽക്കുന്ന ചിത്തിരൈ ബ്രഹ്മോത്സവമാണ് ഇവിടത്തെ പ്രധാന ഉത്സവം. ശിവരാത്രി, നവരാത്രി, പഞ്ചമി, പ്രദോഷം, അഷ്‌ടമി, പൗർണമിയും എല്ലാം ഇവിടെ വിശേഷ ദിവസങ്ങളാണ്. ബൃഹദേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് തന്നെ പുണ്യമാണെന്ന് പറയപ്പെടുന്നു. രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12.30 വരെയും വൈകിട്ട് 4 മുതൽ മുതൽ 8.30 വരെ യും ആണ് ദർശന സമയം.

ALSO READ
  1. കിളിനാദം നിലയ്‌ക്കാത്ത തടിക്കടവ്, പന്ത്രണ്ടാം ചാലും പക്ഷി സങ്കേതവും കാണാം; സന്ദര്‍ശിക്കാന്‍ ഉത്തമം ഇപ്പോള്‍
  2. രാമക്കല്ലിലെ വ്യൂ പോയിന്‍റില്‍ പോകാം; ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക
  3. മാമലകള്‍ താണ്ടിയൊരു യാത്ര, പാണ്ഡവരുടെ സ്വന്തം പാഞ്ചാലിമേട്ടിലേക്ക്; കോടമഞ്ഞും ഭീമന്‍ ഗുഹയും ആനക്കല്ലും കണ്ട് മനംകുളിര്‍ക്കാം
  4. മഞ്ഞുമലകളും തണുപ്പും ആവോളം ആസ്വദിക്കാം; വരൂ ഭൂമിലെ സ്വർഗത്തിലേക്ക് പോകാം

Last Updated : Nov 29, 2024, 8:51 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.