ETV Bharat / state

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിച്ചു - weather updates

സംസ്ഥാനത്തെ മഴയുടെ ശക്തി കുറയുമെന്നതിനാൽ വടക്കന്‍ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിച്ചു.

KERALA RAIN UPDATES  RAIN UPDATES KERALA  മഴ മുന്നറിയിപ്പില്‍ മാറ്റം  സംസ്ഥാനത്തെ ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിച്ചു  മഴ വാർത്ത  കാലാവസ്ഥ വാർത്ത  കാലാവസ്ഥ  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  RAIN UPDATES  weather updates  rain updates
KERALA RAIN UPDATES
author img

By

Published : Oct 14, 2021, 3:10 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഈ സാഹചര്യത്തിൽ നേരത്തേ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിച്ചു. പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെയുളള ആറ് വടക്കന്‍ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ടാണ് പിന്‍വലിച്ചത്.

പകരം കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളി, ശനി ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. വെള്ളിയാഴ്‌ച പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കോഴിക്കോട് വയനാട് ഒഴികെയുള്ള പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

ശനിയാഴ്‌ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും തിരുവനന്തപുരം ജില്ലയൊഴികയുള്ള ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

ALSO READ: മഴ കനത്തു ; മൂന്നാർ മാട്ടുപ്പെട്ടി അണക്കെട്ടിന്‍റെ ഒരു ഷട്ടർ തുറന്നു

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദവും അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദമായതുമാണ് മഴയ്ക്ക് കാരണം. കേരളത്തിന്‍റെ തീരപ്രദേശങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. അതിനാൽ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിര്‍ദേശം നല്‍കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.