സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വരുന്ന നാല് ദിവസങ്ങളിലായി വിവിധ ജില്ലകളിൽ റെഡ് , ഓറഞ്ച് അലേർട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിഴിഞ്ഞത്ത് കടലിൽ കാണാതായ മത്സ്യതൊഴിലാളികളെ തിരിച്ചിലിനൊടുവിൽ കണ്ടെത്തി. കൊല്ലത്ത് നീണ്ടകരയിൽ കടലിൽ വള്ളം മറിഞ്ഞ് കണാതായ മൂന്നു പേർക്കായി തിരച്ചിൽ തുടരുകയാണ്. ഇടുക്കി കൊന്നതടിയിൽ ഉണ്ടായ ഉരുള്‍പ്പൊട്ടലിൽ വ്യാപക കൃഷി നാശമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ലോവർപെരിയാർ, കല്ലാർകുട്ടി, മലങ്കര (ഇടുക്കി ) അരുവിക്കര ( തിരുവനന്തപരം ), പെരിങ്ങൽകുത്ത് (തൃശൂർ ) ,പെരുവണ്ണാമുഴി ( കോഴിക്കോട് ) ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. കടലാക്രമണം രൂക്ഷമായതിനെ തുടർന്ന് തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഫോർട്ട് കൊച്ചിയിൽ കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കണാതായി. കണ്ണൂർ തളിപ്പറമ്പിൽ സംസ്ഥാന പാതയിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. ജില്ലയിൽ 89 പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. കോട്ടയം, കിടങ്ങൂർ കാവാലിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണതായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 35 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
സംസ്ഥാനത്ത് കനത്ത മഴ:വ്യാപക നാശനഷ്ടം, വിവിധ ജില്ലകളിൽ റെഡ് അലേർട്ട് - ത്സ്യതൊഴിലാളികള്‍
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്ത് അഞ്ച് ഡാമുകള്‍ തുറന്നു. കൊല്ലം നീണ്ടകരയിൽ കടലിൽ കാണാതായ മൂന്ന് പേർക്കായുള്ള തിരച്ചിൽ തുടരുന്നു.
![സംസ്ഥാനത്ത് കനത്ത മഴ:വ്യാപക നാശനഷ്ടം, വിവിധ ജില്ലകളിൽ റെഡ് അലേർട്ട്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3894325-thumbnail-3x2-rain.jpg?imwidth=3840)