ETV Bharat / state

പ്രചരണത്തിന് തുടക്കമിട്ട് രാഹുല്‍: വിവാദകരാർ റദ്ദാക്കി പിണറായി സർക്കാർ

author img

By

Published : Feb 22, 2021, 11:10 PM IST

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് ആദ്യവാരത്തില്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സൂചന നല്‍കിയിട്ടുണ്ട്

rahul gandhi news  pinarayi vijayan news  narendra modi news  kerala elections 2021  kerala election news  രാഹുൽ ഗാന്ധി വാർത്ത  പിണറായി വിജയൻ വാർത്ത  നരേന്ദ്ര മോദി വാർത്ത  കേരള തെരഞ്ഞെടുപ്പ് വാർത്ത  കേരള തെരഞ്ഞെടുപ്പ് 2021
പ്രചരണത്തിന് തുടക്കമിട്ട് രാഹുല്‍: വിവാദകരാർ റദ്ദാക്കി പിണറായി സർക്കാർ

നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമാകുന്നതിന് അനുസരിച്ച് തെരഞ്ഞെടുപ്പ് തിയതികളെ കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് ആദ്യവാരത്തില്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സൂചന നല്‍കിയതോടെ രാഷ്‌ട്രീയ പാർട്ടികൾ കൂടുതല്‍ ഊർജസ്വലതയോടെ തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങും. നിയമന വിവാദം, ആഴക്കടല്‍ മത്സ്യബന്ധന കരാർ വിവാദം അടക്കമുള്ള കാര്യങ്ങളില്‍ പ്രതിരോധത്തിലായ പിണറായി സർക്കാരിന് ആശ്വാസമെന്ന നിലയില്‍ പ്രീ പോൾ സർവേ ഫലങ്ങൾ വന്നു തുടങ്ങി. ആദ്യഘട്ടത്തില്‍ സ്വകാര്യ ചാനലുകൾ നടത്തിയ സർവേ ഫലമാണ് വന്നത്. അതേസമയം, പിഎസ്‌സി ഉദ്യോഗാർഥികൾ നടത്തുന്ന സമരം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. സർക്കാർ ഉദ്യോഗസ്ഥ തലത്തില്‍ നടത്തിയ സമവായ ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തില്‍ ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹര സമരത്തിലേക്ക് കടന്നു. അതിന് അനുഭാവം പ്രകടിപ്പിച്ച് പ്രതിപക്ഷ യുവജന സംഘടനകൾ ദിവസവും സെക്രട്ടേറിയറ്റിന് മുന്നില്‍ സമര പരമ്പര സൃഷ്‌ടിക്കുന്നുണ്ട്. അതിനിടെ, നിരാഹാരസമരം തുടരുന്ന യൂത്ത് കോൺഗ്രസ് നേതാക്കളും എംഎല്‍എമാരുമായ ഷാഫി പറമ്പില്‍, കെഎസ് ശബരിനാഥൻ എന്നിവരെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. പകരം മൂന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം ആരംഭിച്ചു. ഐശ്വര്യകേരള യാത്ര സമാപനത്തിലേക്ക് കടക്കുമ്പോൾ കൂടുതല്‍ ആരോപണങ്ങളാണ് സർക്കാരിന് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിക്കുന്നത്. ആഴക്കടല്‍ മത്സ്യബന്ധന യാന കരാർ വിവാദത്തില്‍ ചെന്നിത്തല വീണ്ടും തെളിവുകൾ പുറത്തു വിട്ടു. കരാർ റദ്ദാക്കിയാണ് സർക്കാർ അതില്‍ നിന്ന് തല്‍ക്കാലം തടിയൂരിയത്. കരാറിലെ ധാരണാ പത്രം ഒപ്പിടാനുണ്ടായ സാഹചര്യം പരിശോധിക്കാനും അന്വേഷിക്കാനും ആഭ്യന്തര സെക്രട്ടറി ടികെ ജോസിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

എൻസിപിയില്‍ നിന്ന് പുറത്തുപോയ പാലാ എംഎല്‍എ മാണി സി കാപ്പൻ നാഷണലിസ്റ്റ് കോൺഗ്രസ് കേരള (എൻസികെ) എന്ന പുതിയ പാർട്ടി ഉണ്ടാക്കി യുഡിഎഫില്‍ ചേരാൻ തീരുമാനിക്കുകയും ചെയ്തു. തത്വത്തില്‍ എല്‍ഡിഎഫിന് ഒപ്പമുണ്ടായിരുന്ന എൻസിപി പിളർന്ന് കേരളത്തില്‍ പുതിയൊരു രാഷ്‌ട്രീയ പാർട്ടി കൂടിയുണ്ടായി.

മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിടാനുള്ള പ്രധാന കാരണമായ കേരള കോൺഗ്രസിന്‍റെ എല്‍ഡിഎഫ് പ്രവേശനത്തിന് ശേഷം രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നല്‍കിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടതും ശ്രദ്ധേയമാണ്. ഇതോടെ ഔദ്യോഗിക കേരള കോൺഗ്രസ് എന്ന ലേബല്‍ ജോസ് കെ മാണി നയിക്കുന്ന കേരള കോൺഗ്രസിന് സ്വന്തമായി.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ഇനിയും കേരളത്തിലേക്കും മറ്റ് നാല് സംസ്ഥാനങ്ങളിലേക്കും പോകുമെന്ന് ഇന്ന് അസമിലെ പൊതുയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളില്‍ പ്രധാനമന്ത്രി അടക്കമുള്ളവർ വരുമ്പോൾ കേരളം രാഷ്‌ട്രീയ പരീക്ഷണ ശാലയാകുമെന്നുറപ്പാണ്. കോൺഗ്രസ് നേതാവ് രാഹുല്‍ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടില്‍ ട്രാക്‌ടർ റാലി നടത്തിയാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. വയനാട്ടില്‍ നിന്ന് തിരുവനന്തപുരത്ത് എത്തുന്ന രാഹുല്‍ യുഡിഎഫിന്‍റെയും കോൺഗ്രസിന്‍റെയും സീറ്റ് വിഭജന ചർച്ചകളിലും പങ്കെടുക്കുന്നുണ്ട്. അതിനിടെ, എല്‍ഡിഎഫ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയയാത്ര വടക്കൻ കേരളത്തിലെ പ്രചാരണം തുടരുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.