ETV Bharat / state

റേഡിയോ ജോക്കി വധ കേസ്: ശിക്ഷാവിധി വെള്ളിയാഴ്‌ച, പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ - rj

റേഡിയോ ജോക്കി രാജേഷ് വധ കേസില്‍ ശിക്ഷാ വിധി വെള്ളിയാഴ്‌ച. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പ്രതികളുടെ ശിക്ഷയാകും പറയുക. കേസിലെ ഒന്നാം പ്രതി മുഹമ്മദ് സത്താര്‍ ഇപ്പോഴും ഒളിവിൽ

റേഡിയോ ജോക്കി വധ കേസ്  ശിക്ഷ വെള്ളിയാഴ്‌ച  വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍  റേഡിയോ ജോക്കി വധം ശിക്ഷ വെള്ളിയാഴ്‌ച  റേഡിയോ ജോക്കി രാജേഷ്  രാജേഷ് വധകേസില്‍ ശിക്ഷാ വിധി വെള്ളിയാഴ്‌ച  തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി  കേസിലെ ഒന്നാം പ്രതി മുഹമ്മദ് സത്താര്‍ ഒളിവിൽ  ഇന്ത്യന്‍ ശിക്ഷാ നിയമം201 തെളിവ് നശിപ്പിക്കല്‍  449 അതിക്രമിച്ചുകയറല്‍  302 ഗൂഡാലോചനയോടെയുള്ള കൊലാപാതകം  326 മാരകായുധം ഉപയോഗിച്ച് കൊലപാതകം  ആംസ് ആക്‌ട്‌ 27  വധശിക്ഷ  radio jockey rajesh murder punishment  radio jockey rajesh  murder punishment  radio jockey murder punishment  thiruvananthapuram  thiruvananthapuram section court  rj  rj murder
റേഡിയോ ജോക്കി വധ കേസ്
author img

By

Published : Aug 16, 2023, 3:51 PM IST

Updated : Aug 16, 2023, 4:20 PM IST

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ ശിക്ഷാവിധി വെള്ളിയാഴ്‌ച(ഓഗസ്റ്റ്‌ 18). തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പ്രതികളുടെ ശിക്ഷയാകും പറയുക. കേസിലെ രണ്ടാം പ്രതി മുഹമ്മദ് സാലിഹും മൂന്നാം പ്രതി അപ്പുണ്ണിയെയുമാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 201 തെളിവ് നശിപ്പിക്കല്‍, 449 അതിക്രമിച്ചുകയറല്‍, 302 ഗൂഡാലോചനയോടെയുള്ള കൊലപാതകം, 326 മാരകായുധം ഉപയോഗിച്ച് കൊലപാതകം, ആംസ് ആക്‌ട്‌ 27(1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസിലെ നാല് മുതല്‍ 12 വരെയുള്ള പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. കേസിലെ ഒന്നാം പ്രതിയായ മുഹമ്മദ് സത്താര്‍ കൊലയ്ക്ക് ശേഷം വിദേശത്തേക്ക് രക്ഷപ്പെട്ടതിനാൽ സത്താറിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പരിചയം പോലുമില്ലാത്ത യുവാവിനെ ക്രൂരമായാണ് പ്രതികള്‍ വെട്ടികൊന്നത്. ഇത് മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണ്. ക്രമിനല്‍ പശ്ചാത്തലമുള്ളവരാണ് പ്രതികള്‍. ഇപ്പോള്‍ നടന്നത് അവസാനത്തെ ക്രിമിനല്‍ പ്രവര്‍ത്തനമാണ്.

പ്രതികള്‍ പിടിയിലാകാതിരുന്നുവെങ്കില്‍ ഇനിയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയേനെ. 36 വയസ്സുള്ള ഒരു കുടുംബത്തിന്‍റെ ഏക പ്രതീക്ഷയായിരുന്നു കൊല ചെയ്യപ്പെട്ട രാജേഷ്. പത്തും അഞ്ചും വയസ്സുള്ള കുട്ടികള്‍ അനാഥരാക്കപ്പെട്ടു. അതിനാല്‍ വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

ആറു വര്‍ഷമായി പ്രതികള്‍ ജയിലിലാണെന്നും ഈ കാലയളവിലെ ജയില്‍വാസം കൊണ്ട് പ്രതികള്‍ക്ക് പശ്ചാത്താപം ഉണ്ടായെന്നും പ്രായം പരിഗണിച്ച് ശിക്ഷ വിധിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.

2018 മാര്‍ച്ച് 26നാണ് മടവൂരിലെ സ്‌റ്റുഡിയോക്കുള്ളില്‍ വച്ച് റേഡിയോ ജോക്കിയായ രാജേഷിനെ ഒരു സംഘം വെട്ടി കൊലപ്പെടുത്തിയത്. ഒന്നാം പ്രതി സത്താറിന്‍റെ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയുമായി ഖത്തറിലിരുന്ന വേളയില്‍ രാജേഷിനുള്ള അടുപ്പമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 2018 ജൂലൈ 2 ന് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

കേസ് നടത്തിപ്പില്‍ വീഴ്‌ചയുണ്ടായതും തുടര്‍ന്ന് പ്രോസിക്യൂഷന് വീഴ്‌ച വന്നതിനെയും തുടര്‍ന്ന് അഭിഭാഷകനെ മാറ്റിയിരുന്നു. ഇത് കൂടാതെ രാജേഷ് കൊല ചെയ്യപ്പെട്ട സമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കുട്ടന്‍ കേസില്‍ മൊഴി മാറ്റി പറയുകയും ചെയ്‌തു. ആദ്യ ഘട്ട വിചാരണയില്‍ പ്രോസിക്യൂഷന് അനുകൂല മൊഴി നല്‍കിയ ഒന്നാം സാക്ഷി കുട്ടനാണ് വീണ്ടും സാക്ഷിവിസ്‌താരത്തിന് എത്തിയപ്പോള്‍ കൂറുമാറിയത്.

കൊല്ലാനായി എത്തിയ പ്രതികള്‍ മുഖം മൂടി ധരിച്ചിരുന്നു. ഇത് കാരണം ആരെയും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല എന്നാണ് ഒന്നാം സാക്ഷി കോടതിയില്‍ മൊഴി നല്‍കിയത്. ആദ്യഘട്ടത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞ സാക്ഷിയാണ് പിന്നീട് മൊഴി മാറ്റിയതും.

രണ്ടും, മൂന്നും, നാലും പ്രതികളായ മുഹമ്മദ് സാലിഹ്, അപ്പുണ്ണി, തന്‍സീര്‍ എന്നിവര്‍ ചേര്‍ന്ന് വെട്ടിക്കൊല്ലുന്നത് കണ്ടെന്ന് ഒന്നാം സാക്ഷി കുട്ടന്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇങ്ങനെ പറഞ്ഞത് പൊലീസ് തന്നെ ഭീഷണിപ്പെടുത്തി പറയിപ്പിച്ചതായിരുന്നു, ഇന്ന് താനും സഹോദരനും ഒന്നിച്ചാണ് എത്തിയത്. ഇത് കാരണം ഭയമില്ലാതെയാണ് കോടതിയില്‍ സത്യം പറയുന്നത് എന്നും സാക്ഷി കൂട്ടിച്ചേര്‍ത്തു.

നേപ്പാള്‍ വഴി കേരളത്തിലെത്തിയ സത്താര്‍ ക്വട്ടേഷന്‍ സംഘത്തെ സംഘടിപ്പിച്ച് കൊലപാതകം നടത്തുകയായിരുന്നു. സത്താറിന്‍റെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന രണ്ടാം പ്രതി മുഹമ്മദ് സാലിഹിന്‍റെ സഹായത്തോടെയാണ് സംഘത്തെ ഒരുമിപ്പിച്ചതും കൊലപാതകം നടത്തിയതും.

സാലി എന്ന മുഹമ്മദ് സാലിഹ്, കായംകുളം സ്വദേശി അപ്പു എന്ന അപ്പുണ്ണി, കരുനാഗപ്പള്ളി സ്വദേശി കെ.തന്‍സീര്‍, കുണ്ടറ സ്വദേശി സ്‌ഫടികം എന്ന സ്വാതി സന്തോഷ്, കൊല്ലം സ്വദേശി സനു സന്തോഷ്, ഓച്ചിറ സ്വദേശി എ.യാസീന്‍, കുണ്ടറ സ്വദേശി ജെ.എബി ജോണ്‍, സുമിത്ത്, സുമിത്തിന്‍റെ ഭാര്യ ഭാഗ്യ ശ്രീ, എറണാകുളം സ്വദേശി സെബല്ല ബോണി, വര്‍ക്കല സ്വദേശി ഷിജിന ഷിഹാബ് എന്നിവരാണ് കേസില്‍ വിചാരണ നേരിട്ടത്.

Last Updated : Aug 16, 2023, 4:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.