തിരുവനന്തപുരം: സംസ്ഥാനത്ത് പേ വിഷ ബാധ വൈറസിന് ജനിതക വകഭേദം സംഭവിച്ചോ എന്ന് പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വാക്‌സിനുകളുടെ ഫലപ്രാപ്‌തി നഷ്‌ടപ്പെടുത്തുന്ന തരത്തിലുള്ള ജനിതക വ്യതിയാനങ്ങള്‍ റാബീസില്‍ അപൂര്‍വമാണ്. എങ്കിലും അടുത്ത കാലത്ത് പേ വിഷബാധ ഉണ്ടായവരില്‍ വാക്‌സിനും സിറവും സ്വീകരിച്ചവരുമുണ്ട് എന്നതിനാലാണ് ഇത്തരം ഒരന്വേഷണം കൂടി നടത്തുന്നത്.
ഇതിനായി സംസ്ഥാനത്തു നിന്നു ശേഖരിച്ച വൈറസുകളുടെ സമ്പൂര്‍ണ ജനിതക ശ്രേണീകരണം പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
Also Read: അഭിരാമിയ്ക്ക് പേ വിഷബാധ ഏറ്റതായി സ്ഥിരീകരണം, ചികിത്സ പിഴവെന്ന് കുടുംബം