ETV Bharat / state

ടാറിങ്ങിന് ശേഷം റോഡ് കുത്തിപ്പൊളിച്ച് കുടിവെള്ള പൈപ്പ് ഇടില്ല; ഒത്തൊരുമിച്ച് പൊതുമരാമത്ത് ജലസേചന വകുപ്പുകൾ

author img

By

Published : Mar 3, 2022, 3:28 PM IST

പുതിയതായി ടാറ് ചെയ്തു പണി പൂര്‍ത്തീകരിച്ച റോഡുകള്‍ ഒരു വര്‍ഷത്തിനു ശേഷം മാത്രമേ വെട്ടിപ്പൊളിച്ച് പൈപ്പിടാന്‍ അനുവദിക്കാവൂ എന്നാണ് നിര്‍ദേശം. ഇതിനായി കലണ്ടർ തയ്യാറാക്കി പ്രവർത്തിക്കാൻ ഇരു വകുപ്പുകളും തീരുമാനിച്ചിട്ടുണ്ട്

Pwd & Water Authority to draft calendar for yearly projects  ഒത്തൊരുമിച്ച് പൊതുമരാമത്ത് ജലസേചന വകുപ്പുകൾ  റോഡുകള്‍ ടാറ് ചെയ്തതിനു പിന്നാലെ കുത്തിപ്പൊളിക്കില്ല  ജലവിഭവ വകുപ്പ്  പൊതുമരാമത്ത് വകുപ്പ്  കുടിവെള്ള പൈപ്പിനായി റോഡുകൾ കുത്തിപ്പൊളിക്കുന്നതിന് പരിഹാരം  calendar for yearly projects in Pwd & Water Authority  road will not be plowed to pipe after tarring
ടാറിങ്ങിന് ശേഷം റോഡ് കുത്തിപ്പൊളിച്ച് കുടിവെള്ള പൈപ്പ് ഇടില്ല; ഒത്തൊരുമിച്ച് പൊതുമരാമത്ത് ജലസേചന വകുപ്പുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡുകള്‍ ടാറ് ചെയ്തതിനു പിന്നാലെ കുത്തിപ്പൊളിച്ച് കുടിവെള്ള പൈപ്പ് ഇടുന്ന രീതിക്ക് മാറ്റം വരുത്താന്‍ ഒരുങ്ങി ജലവിഭവ വകുപ്പിന്‍റെയും പൊതുമരാമത്ത് വകുപ്പിന്‍റെയും സംയുക്ത നീക്കം. ഇതിനായി കലണ്ടര്‍ തയ്യാറാക്കി പ്രവർത്തിക്കാൻ ഇരു വകുപ്പുകളും തയ്യാറെടുക്കുകയാണ്.

ജനുവരിയില്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍റെയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്‍റെയും നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തിന്‍റെ തുടര്‍ച്ചയായാണ് പുതിയ തീരുമാനങ്ങള്‍. പുതിയ റോഡുകള്‍ കുത്തിപ്പൊളിക്കുന്നത് ഒഴിവാക്കാനും പൈപ്പ് ഇടല്‍ ജോലി അനിശ്ചിതമായി നീളുന്നത് ഒഴിവാക്കാനും ഇരുവകുപ്പുകളും ചേര്‍ന്നുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് മന്ത്രിമാര്‍ നിര്‍ദേശിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

ഇരുവകുപ്പുകളേയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി രൂപീകരിച്ച നിരീക്ഷണ സമിതിയുടേതാണ് നിര്‍ദേശങ്ങള്‍. പുതിയതായി ടാറ് ചെയ്തു പണി പൂര്‍ത്തീകരിച്ച റോഡുകള്‍ ഒരു വര്‍ഷത്തിനു ശേഷം മാത്രമേ വെട്ടിപ്പൊളിച്ച് പൈപ്പിടാന്‍ അനുവദിക്കാവൂ എന്നാണ് നിര്‍ദേശം. ചോര്‍ച്ചയെ തുടര്‍ന്നുള്ള അടിയന്തരമായ അറ്റകുറ്റപ്പണികള്‍, വലിയ പദ്ധതികള്‍, ഉയര്‍ന്ന മുന്‍ഗണനയുള്ള പദ്ധതികള്‍ എന്നിവയ്ക്കു മാത്രം ഇളവ് നല്‍കിയാല്‍ മതിയെന്നും നിർദേശിച്ചിട്ടുണ്ട്.

പോർട്ടൽ വഴി അനുമതി
റോഡുകളില്‍ നടക്കാന്‍ പോകുന്ന ജോലിയുടെ കലണ്ടര്‍ കെഡബ്ല്യുഎയും പിഡബ്യുഡിയും റോ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുകയും കൃത്യമായി അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യും. അതേ സമയം അടിയന്തര ചോര്‍ച്ച തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള അനുവാദത്തിനും ഇതേ പോര്‍ട്ടലിലൂടെ തന്നെ വാട്ടര്‍ അതോറിറ്റി അപേക്ഷിച്ചാല്‍ മതിയാകും.

അറ്റക്കുറ്റപ്പണി ഉത്തരവാദിത്വ കാലാവധി കഴിഞ്ഞ റോഡുകളിലെ ചോര്‍ച്ച അടയ്ക്കുന്നതിന് മുന്‍കൂറായി തുക കെട്ടിവയ്‌ക്കേണ്ട ആവശ്യവുമില്ല. പൊതുമരാമത്ത് വകുപ്പിനെ വിവരം ധരിപ്പിച്ച ശേഷം അറ്റകുറ്റപ്പണി തുടങ്ങാം. അടിയന്തര ജോലികള്‍ക്കായി അനുമതി നല്‍കാന്‍ റോ പോര്‍ട്ടലില്‍ പ്രത്യേക സംവിധാനം ഒരുക്കും.

ബോർഡുകൾ നിർബന്ധം
വാട്ടർ അതോറിറ്റി പൂർത്തികരിക്കുന്ന അറ്റക്കുറ്റ പണികൾ നടത്തിയിടത്ത് ബോർഡുകൾ ഇനി മുതൽ സ്ഥാപിക്കണമെന്നും നിർദേശത്തിലുണ്ട്. റോഡുകള്‍ ടാറിങ് പൂര്‍ത്തിയാക്കിയതിനു പിന്നാലെ നിര്‍മാണ പ്രവര്‍ത്തനത്തിനായി കുത്തിപൊളിക്കുന്നത് പതിവായതിനെ തുടര്‍ന്നാണ് മന്ത്രിമാര്‍ വിഷയത്തില്‍ ഇടപെട്ടത്.

തുടര്‍ന്നാണ് ഇരു വകുപ്പുകളുടെയും മന്ത്രിമാര്‍ യോഗം ചേര്‍ന്ന് സമിതി രൂപീകരിച്ചതും മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതും. ഇരു വകുപ്പുകളും യോജിച്ചു പ്രവര്‍ത്തിക്കുന്നതോടെ പുതിയ റോഡുകള്‍ കുത്തിപ്പൊളിക്കുന്നത് ഒഴിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: 'എന്തുചെയ്യാന്‍ പറ്റും, പുടിനോട് ആവശ്യപ്പെടാനാകുമോ' ; രക്ഷാദൗത്യവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സുപ്രീം കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.