ETV Bharat / state

Puthupally byelection | ചാണ്ടി ഉമ്മന്‍ യുഡിഎഫ് സ്ഥാനാര്‍ഥി; പ്രഖ്യാപനം ഡല്‍ഹിയില്‍ - എഐസിസി

ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് പ്രഖ്യാപനം നടത്തിയത്

puthupally byelection  chandy oommen  chandy oommen  udf candidate  oommen chandy  congress  പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്  ചാണ്ടി ഉമ്മന്‍  യുഡിഎഫ് സ്ഥാനാര്‍ഥി  കോണ്‍ഗ്രസ്  എഐസിസി  കെപിസിസി
Puthupally byelection | പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്‍ യുഡിഎഫ് സ്ഥാനാര്‍ഥി; ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
author img

By

Published : Aug 8, 2023, 7:52 PM IST

Updated : Aug 8, 2023, 8:49 PM IST

Puthupally byelection | ചാണ്ടി ഉമ്മന്‍ യുഡിഎഫ് സ്ഥാനാര്‍ഥി; പ്രഖ്യാപനം ഡല്‍ഹിയില്‍

തിരുവനന്തപുരം/കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി ചാണ്ടി ഉമ്മൻ മത്സരിക്കും. ഉമ്മൻ‌ചാണ്ടിയുടെ മകനും യൂത്ത് കോൺഗ്രസ് നേതാവുമാണ് ചാണ്ടി ഉമ്മൻ. ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് പ്രഖ്യാപനം നടത്തിയത്.

എഐസിസി ആസ്ഥാനത്ത് ദേശീയ നേതാക്കളായ കൊടിക്കുന്നിൽ സുരേഷ്, കെ സി വേണുഗോപാൽ, കെ സുധാകരൻ എന്നിവരും പ്രഖ്യാപനത്തില്‍ പങ്കെടുത്തു. ചൊവ്വാഴ്‌ച്ച(08.08.2023) വൈകിട്ട് ഇലക്ഷൻ കമ്മിഷൻ പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിനുള്ള ഉത്തരവ് ഇറക്കിയതോടെ നേതാക്കളെല്ലാം പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ കന്‍റോണ്‍മെന്‍റ് ഹൗസിലെത്തി ചർച്ച ആരംഭിച്ചിരുന്നു. തുടർന്ന് ഫോൺ മുഖാന്തരം ദേശീയ നേതാക്കളുമായി ചർച്ച ചെയ്‌തതിനു ശേഷമാണ് പ്രഖ്യാപനം.

ഏറെ അപ്രതീക്ഷിതമായിട്ടാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന് നടക്കുമെന്നുള്ള ഇലക്ഷന്‍ കമ്മിഷൻ അറിയിപ്പ് ലഭിച്ചത്. നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 17 നും, സൂക്ഷ്‌മ പരിശോധന 18 നും, നോമിനേഷൻ പിന്‍വലിക്കാനുള്ള അവസാന തീയതി 21നും നടക്കും. വോട്ടെണ്ണൽ സെപ്റ്റംബർ എട്ടിനാണ് നടക്കുക.

എൽഡിഎഫിനെ സംബന്ധിച്ച് സ്ഥാനാർഥി ആരാണന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. മുൻ സ്ഥാനാർഥി സിപിഎമ്മിന്‍റെ യുവ നേതാവ് ജയ്‌ക്ക്‌ സി തോമസ്, റജി സഖറിയ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ ഉള്ളത് എന്നറിയുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലേതു പോലെ എല്ലാവർക്കും സ്വീകാര്യനായ സ്വതന്ത്ര സ്ഥാനാർത്ഥിയെ പരിഗണിക്കുമോ എന്നും കണ്ടറിയണം.

ബിജെപി ഇതുവരെ സ്ഥാനാർഥി നിർണയമൊന്നും നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പിന് വെറും 27 ദിവസം മാത്രം അവശേഷിക്കേ വളരെ വേഗമുള്ള തീരുമാനങ്ങളാവും രാഷ്ട്രീയ പാർട്ടികളിൽ നിന്നുമുണ്ടാവുക.

Last Updated : Aug 8, 2023, 8:49 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.