തിരുവനന്തപുരം: ഏഷ്യാനെറ്റ്, മീഡിയവൺ ചാനലുകൾക്ക് സംപ്രക്ഷേപണ വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ കെയുഡബ്ല്യുജെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. പ്രസ് ക്ലബ്ബില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ജി.പി.ഒക്ക് മുന്നില്‍ സമാപിച്ചു. മാർച്ചില്‍ നിരവധി മാധ്യമ പ്രവർത്തകർ പങ്കെടുത്തു.