ETV Bharat / state

തിരുവനന്തപുരത്ത് ശനിയാഴ്ച മുതൽ നിരോധനാജ്ഞ

author img

By

Published : Oct 2, 2020, 8:51 PM IST

ആൾക്കൂട്ടങ്ങൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തിയാണ് ഉത്തരവ്

തിരുവനന്തപുരം  thiruvananthapuram  നിരോധനാജ്ഞ  നവജ്യോത് ഖോസ  കണ്ടെയ്ൻമെന്‍റ് സോൺ  വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ 20 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല  ദുരന്ത നിവാരണ വകുപ്പ്  Prohibition
തിരുവനന്തപുരത്ത് ശനിയാഴ്ച മുതൽ നിരോധനാജ്ഞ

തിരുവനന്തപുരം: ജില്ലയിൽ ശനിയാഴ്ച മുതൽ നിരോധനാജ്ഞ. നിരോധനാജ്ഞ സംബന്ധിച്ച് ജില്ല കലക്ടർ നവജ്യോത് ഖോസ ഉത്തരവിറക്കി. ആൾക്കൂട്ടങ്ങൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തിയാണ് ഉത്തരവ്. കണ്ടെയ്ൻമെന്‍റ് സോണിലും പുറത്തും അഞ്ചിൽ കൂടുതൽ പേർ കൂട്ടം കൂടാൻ പാടില്ല. കണ്ടെയ്ൻമെന്‍റ് സോണുകളിൽ വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ 20 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു മാത്രം കടകൾ തുറന്നു പ്രവർത്തിക്കാം. അവശ്യ സാധനങ്ങളുടെ വിതരണം തടസപ്പെടില്ല. കണ്ടെയ്ൻമെന്‍റ് സോണുകളിലേയ്ക്കും അവിടെ നിന്ന് പുറത്തേയ്ക്കുള്ള യാത്രകൾക്കും നിയന്ത്രണമേർപ്പെടുത്തി.

തിരുവനന്തപുരം  thiruvananthapuram  നിരോധനാജ്ഞ  നവജ്യോത് ഖോസ  കണ്ടെയ്ൻമെന്‍റ് സോൺ  വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ 20 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല  ദുരന്ത നിവാരണ വകുപ്പ്  Prohibition
തിരുവനന്തപുരത്ത് നിരോധനാജ്ഞ

കണ്ടെയ്ൻമെന്‍റ് സോണുകൾക്ക് പുറത്ത് സാമൂഹിക, സാംസ്കാരിക രാഷ്ട്രീയ പരിപാടികൾക്കും മതപരമായ ചടങ്ങുകളിലും 20 പേരിൽ കൂടുതൽ പങ്കെടുക്കാനാകില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരമാവധി 50 പേർക്ക് വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാം. ആരോഗ്യ വകുപ്പിന്‍റെ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം. പൊതുഗതാഗതത്തിന് വിലക്കില്ല. സർക്കാർ ഓഫീസുകൾക്കും വ്യവസായ ശാലകൾക്കും സാമൂഹിക അകലം പാലിച്ച് തുറന്ന് പ്രവർത്തിക്കാം. നേരത്തെ നിശ്ചയിച്ച പൊതു പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും മാറ്റമുണ്ടാകില്ല.

ദുരന്ത നിവാരണ വകുപ്പിന്‍റെ അനുമതിയോടു കൂടി മാത്രമേ പരീക്ഷകൾ നടത്താവൂ. ബാങ്കുകൾക്ക് തുറന്ന് പ്രവർത്തിക്കാമെങ്കിലും ബാങ്കിനുള്ളിലും മുൻവശത്തും അഞ്ചിൽ കൂടുതൽ ആൾക്കാരെ കൂട്ടം കൂടാൻ അനുവദിക്കില്ല. അത്യാവശ്യകാര്യങ്ങൾക്കു മാത്രമേ വീടിനു പുറത്തിറങ്ങാവൂവെന്നും നിർദേശമുണ്ട്. നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ ജില്ലാ പൊലീസ് മേധാവിയ്ക്കും നിർദേശം നൽകി. ജില്ലയിൽ കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. അതേസമയം പൊതുഗതാഗതത്തിനും ഓഫീസുകൾക്കുമെല്ലാം പ്രവർത്തനാനുമതിയുള്ളതിനാൽ നിയന്ത്രണങ്ങൾ ഏതു രീതിയിൽ നടപ്പാക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.