ETV Bharat / state

ശ്രീചിത്ര ഡയറക്ടറായി പ്രൊഫ. ആശാ കിഷോര്‍ തുടരും - ശ്രീചിത്ര

ഡയറക്ടറെന്ന നിലയിലെ മികച്ച പ്രവര്‍ത്തന നേട്ടവും, അഞ്ചുവര്‍ഷം ഇന്‍സ്റ്റിറ്റ്യൂട്ട് കൈവരിച്ച പുരോഗതിയും കണക്കിലെടുത്താണ് കാലാവധി നീട്ടിയത്.

Director Sree Chithra  പ്രൊഫ. ആശാ കിഷോര്‍  ശ്രീചിത്ര  തിരുവനന്തപുരം
ശ്രീചിത്ര ഡയറക്ടറായി പ്രൊഫ. ആശാ കിഷോര്‍ തുടരും
author img

By

Published : Jun 18, 2020, 4:58 PM IST

തിരുവനന്തപുരം: ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ന്‍റ് ടെക്നോ ഡയറക്ടറായി പ്രഫ. ആശാ കിഷോര്‍ തുടരും. ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണ സമിതിയെടുത്ത തീരുമാനത്തെ അംഗീകരിച്ച് ഉത്തരവിറങ്ങി. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലാണ് ശ്രീചിത്ര പ്രവർത്തിക്കുന്നത്.

2025 ഫെബ്രുവരിയില്‍ വിരമിക്കുന്നതുവരെ ആശാ കിഷേറിന് ഡയറക്ടര്‍ സ്ഥാനത്ത് തുടരാം. ഡയറക്ടറെന്ന നിലയിലെ മികച്ച പ്രവര്‍ത്തന നേട്ടവും, അഞ്ചുവര്‍ഷം ഇന്‍സ്റ്റിറ്റ്യൂട്ട് കൈവരിച്ച പുരോഗതിയും കണക്കിലെടുത്താണ് കാലാവധി നീട്ടിയത്. ആശാ കിഷോറിന്‍റെ നേതൃത്വത്തില്‍ ബയോ മെഡിക്കല്‍ ടെക്നോളജി വകുപ്പുമായി സഹകരിച്ച് ഇതിനോടകം 37 പുതിയ ഗവേഷണ പദ്ധതികളാണ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടക്കം കുറിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.