തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്ക ഗാന്ധി ആറ്റുകാൽ ക്ഷേത്രം സന്ദർശിച്ചു. ചൊവ്വാഴ്ച രാത്രി 8 മണിയോടെ ക്ഷേത്രത്തിലെത്തിയ പ്രിയങ്ക ഗാന്ധിയെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ചേർന്ന് സ്വീകരിച്ചു. ശശി തരൂർ എം പി, നേമം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി കെ മുരളീധരൻ, വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി വീണ എസ് നായർ എന്നിവരോടൊപ്പമാണ് പ്രിയങ്ക ക്ഷേത്രത്തിലെത്തിയത്. പത്ത് മിനിട്ടിലേറെ ക്ഷേത്രത്തിൽ ചെലവഴിച്ച ശേഷമാണ് പ്രിയങ്ക മടങ്ങിയത്.
ആറ്റുകാൽ ദർശനം നടത്തി പ്രിയങ്ക ഗാന്ധി - kM
കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനെതിയ പ്രിയങ്ക ചൊവ്വാഴ്ച രാത്രി 8 മണിയോടെയാണ് ക്ഷേത്ര ദർശനം നടത്തിയത്.