ETV Bharat / state

വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ ഒരുക്കങ്ങൾ പൂർത്തിയായി; സംസ്ഥാനത്ത് പ്രവേശനോത്സവം ജൂൺ ഒന്നിന്

പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

Preparations are completed  Kerala School Praveshanolsavam  Praveshanolsavam  Praveshanolsavam in the state on June 1 st  വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍  ഒരുക്കങ്ങൾ പൂർത്തിയായി  സംസ്ഥാനത്ത് പ്രവേശനോത്സവം ജൂൺ ഒന്നിന്  പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയൻ  മുഖ്യമന്ത്രി  വിദ്യാഭ്യാസ മന്ത്രി  ശിവൻകുട്ടി  പ്രവേശനോത്സവത്തിന്‍റെ എല്ലാ ഒരുക്കങ്ങളും  മന്ത്രി
വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ ഒരുക്കങ്ങൾ പൂർത്തിയായി; സംസ്ഥാനത്ത് പ്രവേശനോത്സവം ജൂൺ ഒന്നിന്
author img

By

Published : May 29, 2023, 5:00 PM IST

പ്രവേശനോത്സവ ഗാനം പ്രകാശനം ചെയ്‌തു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ പ്രവേശനോത്സവം ജൂൺ ഒന്നിന്. പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജില്ലയിലെ ഗവ.വി.എച്ച്.എസ്.എസ് മലയൻകീഴിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിക്കും.

ഇനി വിദ്യാലയങ്ങളിലേക്ക്: പ്രവേശനോത്സവത്തിന്‍റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി വിവിധ വകുപ്പുകളെയും കൂട്ടിച്ചേർത്തു പദ്ധതികൾ ആസൂത്രണം ചെയ്‌തിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പ്രവേശനോത്സവത്തിന്‍റെ ഭാഗമായി മുരുകൻ കാട്ടാക്കട രചന നിർവഹിച്ച് വിജയ് കരുണിന്‍റെ സംഗീതത്തിൽ ഗായിക മഞ്ജരി പാടിയ പ്രവേശനോത്സവ ഗാനം മന്ത്രി വിദ്യാർഥികൾക്കൊപ്പം പ്രകാശനം ചെയ്‌തു. ആഭ്യന്തരവകുപ്പ്, ഗതാഗത വകുപ്പ്, വൈദ്യുതി വകുപ്പ്, ദുരന്തനിവാരണ വകുപ്പ്, വനിത ശിശു വികസന വകുപ്പ്, ജലവിഭവ വകുപ്പ്, പട്ടികജാതി പട്ടിക വികസന വകുപ്പ്, വനം വകുപ്പ് എന്നിവരെ ഒരുമിച്ച് നിർത്തിയാണ് പുതിയ അധ്യയന വർഷത്തെ വിദ്യാഭ്യാസ വകുപ്പ് സ്വാഗതം ചെയ്യുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വ്യക്തമാക്കി.

എല്ലാം ഒരുക്കി വിദ്യാഭ്യാസ വകുപ്പ്: സ്‌കൂളുകള്‍ക്കും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. കുടുംബശ്രീ, ക്ലീന്‍ കേരള മിഷന്‍ എന്നീ ഘടകങ്ങളെ ഉള്‍പ്പെടുത്തി സ്‌കൂളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുളള നടപടികളും സ്വീകരിച്ചു കഴിഞ്ഞു. അപകടാവസ്ഥയിലുള്ള മരങ്ങള്‍, ബോര്‍ഡുകള്‍, ഹോർഡിങ്‌സ് എന്നിവ നീക്കം ചെയ്യുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. പൊതു സ്ഥലത്തുള്ള വെളളക്കെട്ടുകള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിവ പരിശോധിച്ച് സുരക്ഷാഭിത്തികള്‍ നിര്‍മിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

സ്‌കൂളിന്‍റെ സമീപ പ്രദേശങ്ങളിലുളള കടകള്‍, ചെറുവ്യാപാര സ്ഥാപനങ്ങള്‍ എന്നിവ പരിശോധിച്ച് ലഹരി വസ്‌തുക്കളില്ലെന്ന് ഉറപ്പുവരുത്താനുo
വിദ്യാലയങ്ങള്‍ക്ക് സമീപം ട്രാഫിക് സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് നിർദേശം നൽകിയിട്ടുമുണ്ട്. സ്‌കൂള്‍ വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കി. റെയിൽവേക്ക് സമീപമുള്ള സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് അപകടരഹിതമായി റെയിൽ വേ ട്രാക്ക് മുറിച്ച് കടക്കുന്നതിനുളള സംവിധാനവും ഒരുക്കും.

ശ്രദ്ധയും കരുതലും ഒട്ടും കുറയാതെ: സ്‌കൂള്‍ ബസില്‍ അമിതമായി കുട്ടികളെ കയറ്റി യാത്ര നടത്തുന്നത് തടയാന്‍ പരിശോധന നടത്തും. ജലഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന് ബോട്ടുകളുടെ ഫിറ്റ്നസ് ഉറപ്പാക്കും. അധ്യയനത്തിന് തടസം വരാതെ സ്‌കൂളുകളിൽ വൈദ്യുതി ഉറപ്പാക്കും. ദുരന്ത ലഘൂകരണത്തിന് മതിയായ പരിശീലനം കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും ലഭ്യമാക്കുമെന്നും വിദ്യഭ്യാസമന്ത്രി വ്യക്തമാക്കി.

നിലവില്‍ 1012 പൊതുവിദ്യാലയങ്ങളിലാണ് വനിത ശിശുവികസന വകുപ്പ് സ്‌കൂള്‍ കൗണ്‍സിലര്‍മാരെ നിയമിച്ചിട്ടുളളത്. ഇത് വ്യാപിപ്പിക്കുമെന്നും ട്രൈബല്‍ മേഖലയില്‍ കുട്ടികളെ സ്‌കൂളുകളില്‍ എത്തിക്കുന്നതിനുളള ഗോത്രസാരഥി പോലുളള പദ്ധതികള്‍ നടപ്പിലാക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വനപ്രദേശങ്ങളിലെ സ്‌കൂളുകളുടെ സമീപത്ത് അപകടാവസ്ഥയിലുള്ള വൃക്ഷങ്ങള്‍, ചില്ലകള്‍ തുടങ്ങിയവ നീക്കം ചെയ്യുമെന്നും മന്ത്രി വി.ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

Also Read: ശ്രദ്ധ വേണം, സുരക്ഷ ഉറപ്പാക്കണം: സ്‌കൂൾ വാഹനങ്ങൾക്ക് നിർദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.