ETV Bharat / state

തമ്പാനൂരിൽ ഗർഭിണിയെ അതിക്രമിച്ച സംഭവം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന്

തിങ്കളാഴ്‌ച (ജൂൺ12) രാവിലെ 11 മണിക്ക് റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള നടപ്പാതയിലാണ് ഗർഭിണിയായ യുവതിക്ക് ദുരനുഭവം ഉണ്ടായത്. സംഭവത്തിൽ അന്വേഷണത്തിന്‍റെ ഭാഗമായി ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്.

Pregnant women attacked  Pregnant women attacked in trivandrum  ഗർഭിണിക്കെതിരായ അതിക്രമം  crime news  തിരുവനന്തപുരം  Pregnant women attacked in Thambanur  സിസിടിവി ദൃശ്യങ്ങൾ  തമ്പാനൂർ റെയിൽവേ സ്‌റ്റേഷൻ
തമ്പാനൂരിൽ ഗർഭിണിക്കെതിരായ അതിക്രമം
author img

By

Published : Jun 14, 2023, 12:09 PM IST

Updated : Jun 14, 2023, 12:23 PM IST

തിരുവനന്തപുരം: തമ്പാനൂരിൽ ജോലിക്ക് പോവുകയായിരുന്ന ഗർഭിണിയെ കടന്നുപിടിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അഞ്ചുമാസം ഗർഭിണിയായ നെടുമങ്ങാട് സ്വദേശിനിയെ പിന്തുടർന്നുവന്ന യുവാവ് കടന്നുപിടിക്കുകയായിരുന്നു. യുവതി ബഹളം ഉണ്ടാക്കുകയും പ്രതികരിക്കുകയും ചെയ്‌തതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തിങ്കളാഴ്‌ച (ജൂൺ12) രാവിലെ 11 മണിക്ക് റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ഓവർ ബ്രിഡ്‌ജിന് സമീപമുള്ള നടപ്പാതയിലാണ് ഗർഭിണിയായ യുവതിക്ക് ദുരനുഭവം ഉണ്ടായത്.

സംഭവത്തിൽ പ്രതിയെ പിടികൂടുന്നതിൽ വൈകിയതോടെ കമ്മിഷണറുടെ നേതൃത്വത്തിൽ യോഗം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയെന്ന സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. വെളുത്ത ഷർട്ടും ചാര നിറത്തിലെ പാന്‍റും സ്ലിപ്പറും ധരിച്ച യുവാവിന്‍റെ ദൃശ്യങ്ങളാണ് സിസിടിവിയിൽ നിന്നും ലഭ്യമായിട്ടുള്ളത്. ഇയാൾക്ക് 35നും 45 നും ഇടയിൽ പ്രായം തോന്നിക്കുമെന്നാണ് നിഗമനം. 40 വയസോളമുള്ള യുവാവാണ് തന്നെ കടന്നു പിടിച്ചതെന്ന് യുവതിയുടെ മൊഴിയിലും രേഖപ്പെടുത്തിയിരുന്നു.

തമ്പാനൂർ ഭാഗത്തെ ബസ് ടെർമിനൽ, റെയിൽവേ സ്റ്റേഷൻ, മറ്റ് കടമുറികൾ എന്നിങ്ങനെ പന്ത്രണ്ടോളം സിസിടിവി കാമറകളിലെ ദൃശ്യങ്ങളാണ് കേസന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് ശേഖരിച്ചത്. എന്നാൽ മറ്റ് തെളിവുകളൊന്നും തന്നെ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. തമ്പാനൂർ ഭാഗത്ത് അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ നിരവധിപേർ അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ട്. ഇവരിൽ ഒരാളാകാം ഗർഭിണിയായ യുവതിയ്‌ക്കെതിരെ അതിക്രമം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.

തമ്പാനൂർ എസ്ഐ എച്ച് പ്രകാശിന്‍റെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണ സംഘത്തിനാണ് കേസിന്‍റെ ചുമതല. കേസിന്‍റെ അന്വേഷണ പുരോഗതി വിലയിരുത്താനായിരുന്നു കമ്മിഷണറുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്. ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നും നഗരത്തിലെ പ്രമുഖ വസ്ത്രശാലയിലെ ജീവനക്കാരുടെ യൂണിഫോമിന് സമാനമായ വസ്ത്രമാണ് പ്രതി ധരിച്ചിരിക്കുന്നത്. ഇത് കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിവരികയാണ്.

തലസ്ഥാനത്ത് നടുറോഡില്‍ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം; കഴിഞ്ഞ മാർച്ച് 13നായിരുന്നു വഞ്ചിയൂർ മൂലവിളാകത്ത് മരുന്ന് വാങ്ങാൻ മെഡിക്കൽ ഷോപ്പിൽ പോയി മടങ്ങവേ സ്ത്രീക്ക് നേരെ ക്രൂരമായ ആക്രമണമുണ്ടായത്. രാത്രി 11ന് മരുന്ന് വാങ്ങാനായി വഞ്ചിയൂർ മൂലവിളാകം ജങ്ഷനിലെത്തിയ 49-കാരിയെ ബൈക്കിലെത്തിയയാള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ സ്‌ത്രീയുടെ കൈയ്‌ക്കും കണ്ണിനും പരിക്കേറ്റിരുന്നു.

സംഭവത്തെ തുടര്‍ന്ന് ഉടന്‍തന്നെ പേട്ട പൊലീസില്‍ വിവരമറിയിച്ചെങ്കിലും പൊലീസിന്‍റെ ഭാഗത്ത് നിന്ന് യാതൊരുവിധ നടപടിയുമുണ്ടായില്ലെന്ന ആക്ഷേപവുണ്ടായിരുന്നു. ഫോണ്‍ വിളിച്ചതോടെ മേല്‍വിലാസം ചോദിച്ചതിന് ശേഷം ഫോണ്‍ കട്ട് ചെയ്യുകയായിരുന്നുവന്നാണ് യുവതി പറഞ്ഞത്. പൊലീസ് സഹായം ലഭ്യമാകില്ലെന്ന് മനസിലായതോടെ യുവതി മകളെയും കൂട്ടി സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു.

ചികിത്സ തേടിയതിന് ശേഷമാണ് തങ്ങളുമായി ബന്ധപ്പെട്ടതെന്നും പൊലീസിനെതിരെ യുവതി പരാതി ഉന്നയിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവതി കമ്മിഷണർക്ക് പരാതി നൽകിയതിന് ശേഷമാണ് പൊലീസ് അന്വേഷണത്തിന് തയ്യാറായത്. അന്വേഷണത്തിലെ അനാസ്ഥയെ തുടര്‍ന്ന് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. ആക്രമണം നടന്നിട്ടും സ്റ്റേഷനിലുണ്ടായിരുന്ന എസ്‌ഐയെയോ സിഐയെയോ വിവരം അറിയിച്ചില്ലെന്ന് കമ്മിഷണറുടെ അന്വേഷണത്തില്‍ വ്യക്തമായതിനെ തുടർന്നായിരുന്നു സസ്‌പെന്‍ഷൻ നടപടി.

Last Updated : Jun 14, 2023, 12:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.