തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാല പരീക്ഷകൾ മാറ്റണമെന്ന് വൈസ് ചാൻസലർമാർക്ക് ഗവർണർ ആരിഫ് മുഹമ്മദ്ഖാന്‍റെ നിർദേശം. നേരിട്ടുള്ള പരീക്ഷകൾ മാറ്റി വയ്‌ക്കണമെന്നാണ് ചാൻസലർ കൂടിയായ ഗവർണർ നിർദേശം നൽകിയത്.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരീക്ഷകൾ മാറ്റി വയ്‌ക്കണമെന്ന് വിദ്യാർഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണറുടെ ഇടപെടൽ.