തിരുവനന്തപുരം : കുണ്ടറ പീഡന പരാതിക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജിയുടെ റിപ്പോർട്ട്. പരാതിയുടെ നിജസ്ഥിതി സംബന്ധിച്ച് സംശയമുണ്ടെന്ന് സഞ്ജയ് കുമാർ ഗുരുദിൻ ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
പരാതിക്കാരി കൃത്യമായ മൊഴിയോ തെളിവോ നൽകിയിട്ടില്ല. പരാതി കൈകര്യം ചെയ്യുന്നതിൽ സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് വീഴ്ച സംഭവിച്ചെന്നും റിപ്പോർട്ടിലുണ്ട്. പ്രാഥമിക അന്വേഷണത്തിൽ കഴമ്പില്ലെന്ന് കണ്ടിട്ടും പരാതി തീർപ്പാക്കിയില്ല.
Also read: സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി
വിശദമായ പ്രാഥമിക അന്വേഷണം നടത്തിയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എൻസിപി നേതാവായ പത്മാകരനെതിരായ പീഡന പരാതിയിലാണ് റിപ്പോർട്ട്.
കേസ് നല്ല നിലയില്‍ തീര്‍ക്കണമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ യുവതിയുടെ പിതാവിനെ വിളിച്ച് അഭ്യര്‍ഥിച്ചത് വിവാദമായിരുന്നു. സംഭവത്തിൽ യുവതിയുടെ പിതാവ് ഉൾപ്പടെയുള്ളവരെ എൻ.സി.പിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.