ETV Bharat / state

എൻഎസ്എസ് വൈസ് പ്രസിഡന്‍റ് ഒന്നാം പ്രതി: നാമജപഘോഷയാത്രയില്‍ കണ്ടാലറിയാവുന്ന ആയിരം പേർക്കെതിരെ കേസെടുത്ത് പൊലീസ് - AN Shamseers controversial remarks

അനധികൃതമായി സംഘം ചേർന്നു, സംഘം ചേർന്ന് ഗതാഗതം തടസപ്പെടുത്തി എന്നി വകുപ്പുകൾ പ്രകാരമാണ് കേടുത്തിരിക്കുന്നത്. എൻഎസ്എസ് വൈസ് പ്രസിഡന്‍റ് സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് എടുത്തത്.

എഎൻ ഷംസീർ  AN Shamseer  സ്‌പീക്കർ എഎൻ ഷംസീർ  എഎൻ ഷംസീറിന്‍റെ ഗണപതി പരാമർശം  എൻഎസ്‌എസ്  നാമജപ ഘോഷയാത്ര  നാമജപ ഘോഷയാത്രക്കെതിരെ കേസെടുത്ത് പൊലീസ്  എംവി ഗോവിന്ദൻ  MV Govindan  Ganesha reference by AN Shamsir  Ganesha reference by AN Shamsir  AN Shamseers controversial remarks  police register case against nss Namajapa protest
എൻഎസ്‌എസിന്‍റെ നാമജപ ഘോഷയാത്ര
author img

By

Published : Aug 3, 2023, 12:22 PM IST

തിരുവനന്തപുരം : ഗണപതിയെ പരാമർശിച്ചുള്ള നിയമസഭ സ്‌പീക്കർ എഎൻ ഷംസീറിന്‍റെ പ്രസംഗത്തിന് എതിരെ എൻഎസ്എസിന്‍റെ നേതൃത്വത്തിൽ ഇന്നലെ (02.08.23) തിരുവനന്തപുരത്ത് നടത്തിയ നാമജപ ഘോഷയാത്രക്കെതിരെ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് ആണ് കേസ് എടുത്തത്. ഘോഷയാത്രയിൽ പങ്കെടുത്ത കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

അനധികൃതമായി സംഘം ചേർന്നു, സംഘം ചേർന്ന് ഗതാഗതം തടസപ്പെടുത്തി എന്ന് ആരോപിച്ചാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എൻഎസ്എസ് വൈസ് പ്രസിഡന്‍റ് സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് എടുത്തത്. പൊലീസ് ആജ്ഞ ലംഘിച്ചാണ് നാമജപ ഘോഷയാത്ര സംഘടിപ്പിച്ചതെന്നും എഫ്ഐആറിൽ പറയുന്നു.

അതേസമയം നാമജപ ഘോഷയാത്ര നടത്തുന്ന വിവരം ഘോഷയാത്ര കടന്നുപോകുന്ന പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ അറിയിച്ചതായാണ് എൻഎസ്എസ് നേതൃത്വം നൽകുന്ന വിവരം. പക്ഷേ രേഖാമൂലം അനുമതി വാങ്ങിയിട്ടില്ല. പാളയം ഗണപതി ക്ഷേത്രം മുതൽ പഴവങ്ങാടി ഗണപതി ക്ഷേത്രം വരെയാണ് ഇന്നലെ എൻഎസ്എസ് നാമജപ ഘോഷയാത്ര നടത്തിയത്.

തങ്ങൾ ആരാധിക്കുന്ന ഗണപതി മിത്തല്ല ഞങ്ങളുടെ സ്വത്താണ് എന്ന ബാനറുകൾ ഉയർത്തിയായിരുന്നു നാമജപ ഘോഷയാത്ര. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ നിന്നും കൊണ്ടുവന്ന ദീപം, പാളയത്ത് പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ പ്രതിഷ്ഠിച്ച ഗണപതി വിഗ്രഹത്തിന് മുന്നിലെ നിലവിളക്കിൽ കൊളുത്തിയ ശേഷമാണ് നാമജപ ഘോഷയാത്ര ആരംഭിച്ചത്.

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നടത്തിയ പ്രതിഷേധത്തിന്‍റെ മാതൃകയിലാണ് നാമജപ ഘോഷയാത്ര നടത്തിയത്. നൂറുകണക്കിന് എൻഎസ്എസ് പ്രവർത്തകരാണ് നാമജപ ഘോഷയാത്രയിൽ അണിനിരന്നത്. ഗണപതി മിത്താണെന്ന വിവാദ പരാമർശം പിൻവലിച്ച് സ്‌പീക്കർ എഎൻ ഷംസീർ മാപ്പു പറയണമെന്നാണ് എൻഎസ്എസിന്‍റെ ആവശ്യം.

ഒരുമിച്ച് ചെറുക്കുമെന്ന് എംവി ഗോവിന്ദൻ : എന്നാൽ ജനങ്ങൾക്കിടയിൽ ധ്രുവീകരണം സൃഷ്‌ടിക്കാനുള്ള ശ്രമങ്ങളിൽ ജാഗ്രത വേണമെന്നും ഏതെങ്കിലും മതത്തിനോ മത വിശ്വാസത്തിനോ എതിരെ നിലപാട് സ്വീകരിക്കുന്ന പാർട്ടിയല്ല സിപിഎമ്മെന്നും വിഷയത്തിൽ പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചിരുന്നു.

ഗണപതി പരാമർശത്തിൽ മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും ഷംസീറിനെതിരായ ആക്രമണത്തെ പാർട്ടി ഒരുമിച്ച് ചെറുക്കുമെന്നും എംവി ഗോവിന്ദൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു.

മാപ്പ് പറയില്ലെന്ന് എഎൻ ഷംസീർ : വിവാദങ്ങൾക്ക് പിന്നാലെ വിഷയത്തിൽ സ്‌പീക്കർ എഎൻ ഷംസീറും പ്രതികരിച്ചു. ഇക്കാര്യത്തില്‍ പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞതിനപ്പുറമൊന്നും തനിക്ക് പറയാനില്ലെന്നും നിയമസഭ സ്‌പീക്കറാണെങ്കിലും താനും പാര്‍ട്ടിയുടെ ഭാഗമാണെന്നും ഷംസീർ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.

ഒരു മത വിശ്വാസത്തെയും വ്രണപ്പെടുത്താന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും എല്ലാ മത വിശ്വാസങ്ങളെയും അംഗീകരിച്ച് പോകുക എന്നതാണ് തന്‍റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ മാപ്പ് പറയേണ്ട ഒരാവശ്യവും ഇല്ല. ജനങ്ങളില്‍ ശാസ്ത്ര ബോധം വളര്‍ത്തുക എന്നത് ഓരോ ഇന്ത്യന്‍ പൗരന്‍റെയും കടമയാണ്.

ഇന്ത്യന്‍ ഭരണഘടന കര്‍ത്തവ്യമാണെന്നും ഭരണഘടനയുടെ അനുച്ഛേദം 51 വ്യക്തമാക്കുന്നു. താന്‍ മാപ്പു പറയുക എന്നാല്‍ അതിനര്‍ഥം ഭരണഘടനയെ തള്ളിപ്പറയുക എന്നാണ്. താൻ പറഞ്ഞ കാര്യങ്ങള്‍ മുൻപ് പലരും ഇവിടെ പറഞ്ഞിട്ടുണ്ടെന്നും സ്‌പീക്കര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.