ETV Bharat / state

മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: ബിജെപിക്കാര്‍ക്കെതിരെ കേസ് - Harassment of media personnel

മത വിദ്വേഷ പ്രസംഗത്തില്‍ ജയിലിലടച്ച പി സി ജോര്‍ജിന് ജാമ്യം ലഭിച്ച് പുറത്തിറങ്ങുമ്പോള്‍ അദ്ദേഹത്തിന്‍റെ പ്രതികരണം തേടാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ബിജെപി പ്രവര്‍ത്തകരുടെ മര്‍ദനം

മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം  മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദനം  ബിജെപി പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ് മാധ്യമ പ്രവര്‍ത്തകര്‍  മാധ്യമ പ്രവര്‍ത്തകര്‍ക്ക് ബിജെപി യുടെ ആക്രമണം  BJP activists who attacked media persons  Police have registered a case against BJP activists who attacked media persons  ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ്  Incident in which media persons were attacked  Harassment of media personnel  Police case against BJP activists
ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
author img

By

Published : May 28, 2022, 12:17 PM IST

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിന് മുന്നില്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച ബിജെപിക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബി.ജെ.പി പൂജപ്പുര ഏരിയയുടെ ചുമതലയുള്ള കൃഷ്ണകുമാര്‍, ബിജെപി പ്രവര്‍ത്തകന്‍ പ്രണവ് എന്നിവര്‍ക്കെതിരെയാണ് കേസ്. മത വിദ്വേഷ പ്രസംഗം നടത്തിയതിനെ തുടര്‍ന്ന് ജയിലിലടച്ച പിസി ജോര്‍ജ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോള്‍ സ്വീകരിക്കാനെത്തിയ ഇരുവരും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ കൈവശമുണ്ടായിരുന്ന കാമറകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയ്ക്ക് കേടുപാടുകളുണ്ടായി. ജില്ല പത്ര പ്രവര്‍ത്തക യൂണിയന്‍ ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൂജപുര പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മനപൂര്‍വം ആക്രമിക്കല്‍, അന്യായമായി തടഞ്ഞു വയ്ക്കല്‍, അസഭ്യം വിളിക്കല്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തത്.

also read: വിദ്വേഷ പ്രസംഗം: പി.സി ജോര്‍ജ് അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.