ETV Bharat / state

വിഴിഞ്ഞം: 'എസ്.ഐയെ വധിക്കാൻ ശ്രമിച്ചു', സമരക്കാര്‍ക്കെതിരെ വീണ്ടും കേസ് - kerala news updates

കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ വീണ്ടും കേസെടുത്തത്

police filled case against ten people  vizhijam conflict  police filled case against ten people  വിഴിഞ്ഞം സംഘര്‍ഷം  വീണ്ടും കേസെടുത്ത് പൊലീസ്  10 പേര്‍ക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്  വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ  വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം  പൊലീസ്  kerala news updates  latest news in kerala
വിഴിഞ്ഞം സംഘര്‍ഷം; വീണ്ടും കേസെടുത്ത് പൊലീസ്
author img

By

Published : Dec 2, 2022, 10:35 AM IST

Updated : Dec 2, 2022, 10:51 AM IST

തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ വീണ്ടും കേസെടുത്ത് പൊലീസ്. ആക്രമണത്തിൽ പരിക്കേറ്റ എസ്.ഐ ലിജോ പി.മണിയുടെ പരാതിയിലാണ് കേസ്. കണ്ടാലറിയാവുന്ന പത്ത് പേർക്കെതിരെയാണ് കേസ്.

എസ്ഐയുടെ തലയിൽ കല്ലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. വധശ്രമം ഉൾപ്പെടെ ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സമര സമിതിക്കെതിരെ രണ്ട് കേസുകൾ കൂടി എടുത്തിട്ടുണ്ട്. കോവളം ഫെറോന വികാരിയും പ്രതി പട്ടികയിൽ ഉൾപ്പെട്ടു. അതേസമയം വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട ആക്രമണ കേസുകളിൽ പ്രതികളായ 1000ത്തോളം പേരെ തിരിച്ചറിഞ്ഞു. വിലാസം ഉൾപ്പെടെ പട്ടിക തയ്യാറാക്കി.

സ്ത്രീകൾ ഉൾപ്പെടെയുള്ളവരെയാണ് തിരിച്ചറിഞ്ഞത്. വിഷയവുമായി ബന്ധപ്പെട്ട് 168 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ഡിഐജി ആർ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിഴിഞ്ഞം കേസ് അന്വേഷിക്കുന്നത്.

Last Updated : Dec 2, 2022, 10:51 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.